PTA+ktm+പ്രിൻസിപ്പലിനെ മാനേജർ സസ്പെൻഡ് ചെയ്ത നടപടി ഹൈകോടതി റദ്ദാക്കി

മതത്തിൻെറയും വിഭാഗീയതയുടെയും പേരിൽ പോരടിക്കാൻ വിദ്യാഭ്യാസസ്ഥാപനത്തെ ഉപയോഗിക്കരുതെന്ന് കോടതി കൊച്ചി: റാന ്നി സൻെറ് തോമസ് കോളജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത മാനേജരുടെ നടപടി ഹൈകോടതി റദ്ദാക്കി. സസ്പെൻഷന് ചൂണ്ടിക്കാട്ടുന്ന ബാലിശ കാരണങ്ങൾ നീതീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. ആശയുടെ ഉത്തരവ്. മതത്തിൻെറയും വിഭാഗീയതയുടെയും പേരിൽ പോരടിക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തെ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്ന നിരീക്ഷണവും സിംഗിൾ ബെഞ്ചിൽനിന്നുണ്ടായി. പ്രിൻസിപ്പൽ ഡോ. ലത മറീന വർഗീസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ക്നാനായ വിഭാഗത്തിൽപെട്ട റാന്നി സൻെറ് തോമസ് വലിയപള്ളി മാനേജ്മൻെറിന് കീഴിലുള്ളതാണ് കോളജെന്നും ഇവിടെ ഒാർത്തഡോക്സ് വിഭാഗക്കാരിയായ താൻ പ്രിൻസിപ്പലായതാണ് യഥാർഥ പ്രശ്നമെന്നും ഹരജിക്കാരി ആരോപിച്ചു. ഒാർത്തഡോക്സ് സഭാംഗമായ തന്നെ പുറത്താക്കുമെന്ന് പ്രചാരണം നടത്തിയാണ് മുൻ പ്രിൻസിപ്പൽ കൂടിയായ ഡോ. എബ്രഹാം കുര്യാക്കോസ് മാനേജർ പദവിയിൽ എത്തിയത്. മാനേജരായി ചുമതലയേറ്റെടുത്ത അന്നുതന്നെ തൻെറ നിയമനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം.ജി സർവകലാശാലക്ക് കത്തെഴുതി. പ്രിൻസിപ്പലിൻെറ മുറിയിൽ സി.സി ടി.വി സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തി. ഗവേണിങ് ബോർഡിൻെറ സെക്രട്ടറിയായിട്ടും യോഗ മിനിറ്റ്സ് കാണാനോ ഒപ്പുവെക്കാനോ അനുവദിക്കുന്നില്ല. ഹെഡ് അക്കൗണ്ടൻറ് മോശമായി പെരുമാറിയതിനെത്തുടർന്ന് വനിത കമീഷന് പരാതി നൽകിയ ശേഷമാണ് സസ്പെൻഡ് ചെയ്തതെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. ഒരു മതത്തിലെതന്നെ രണ്ട് വിഭാഗങ്ങളുടെ പേരിൽ പോരടിക്കാൻ കക്ഷികൾ വിദ്യാഭ്യാസ സ്ഥാപനത്തെ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ പ്രിൻസിപ്പലിന് അനങ്ങാനാവാത്ത സാഹചര്യമുണ്ട്. നിസ്സാര പ്രശ്നങ്ങളെ പർവതീകരിച്ച ഇരുകക്ഷികളും സ്ഥാപനത്തിൻെറ താൽപര്യം മാനിച്ചില്ല. പ്രിൻസിപ്പലിനെതിരെ നിയമപരമായി നടപടിയെടുക്കാൻ മാനേജർക്ക് അധികാരമുണ്ട്. എന്നാൽ, ദിനംപ്രതി മെമോ നൽകി അവരെ സമ്മർദത്തിലാക്കാനുള്ള അധികാരമില്ല. കോളജിൽനിന്ന് പുറത്താക്കാനുള്ള നീക്കമാണിതെന്ന പ്രിൻസിപ്പലിൻെറ വാദം ഗൗരവമുള്ളതാണ്. തർക്കങ്ങൾ പരിഹരിക്കാൻ ഉചിതമായ ഫോറത്തെ സമീപിക്കാൻ പ്രിൻസിപ്പലിന് അവകാശമുണ്ടെങ്കിലും സാധ്യമെങ്കിൽ കോളജിനുള്ളിൽതന്നെ പ്രശ്നം പരിഹരിക്കണം. ബാലിശമായ കാര്യങ്ങൾക്കാണ് ഇരുവരും പോരടിക്കുന്നത്. പ്രിൻസിപ്പലിനെതിരെ നടപടി തുടരാൻ മാനേജ്മൻെറ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ നടപടിക്രമങ്ങൾ പാലിച്ചും പ്രിൻസിപ്പലിന് മറുപടിക്ക് അവസരം നൽകിയുംവേണം ഇത് ചെയ്യാൻ. ഇത് മൂന്നുമാസത്തിനുള്ളിൽ വേണമെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.