​പ്രളയനഷ്​ടം: സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചാൽ പരിഗണിക്കും -കേന്ദ്ര മന്ത്രി വി. മുരളീധരൻ

കോട്ടയം: പ്രളയനഷ്ടത്തെക്കുറിച്ച് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചാൽ പരിഗണിക്കുമെന്ന് കേന്ദ്ര മന് ത്രി വി. മുരളീധരൻ. നാട്ടകം െഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. പ്രകൃതിദുരന്തങ്ങളുണ്ടായാൽ ബന്ധപ്പെട്ട സംസ്ഥാനം കേന്ദ്ര സർക്കാറിന് നഷ്ടത്തിൻെറ വിശദാംശങ്ങൾ സമർപ്പിക്കണം. ഇതിനായി സംസ്ഥാന സർക്കാർ മന്ത്രിമാരുടെ സംഘത്തെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടമായി ലഭിച്ചശേഷം പരിശോധിക്കും. ഇതിനായി കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കേരളം സന്ദർശിക്കും. അതിൻെറ അടിസ്ഥാനത്തിൽ സഹായത്തെക്കുറിച്ച് തീരുമാനമെടുക്കും. സംസ്ഥാന സർക്കാറിൻെറ മെമ്മോറാണ്ടത്തിനായി കാത്തിരിക്കുകയാണ്. അക്കാര്യത്തിൽ കാലതാമസമുണ്ടായെന്ന് പറയാനാകില്ല. അടിയന്തര സഹായത്തിൻെറ ആദ്യഗഡുവായി 52.27 കോടി നൽകി. കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന മന്ത്രി വി.എസ്. സുനിൽകുമാറിൻെറ പ്രസ്താവനയെക്കുറിച്ച് അറിയില്ല. കേന്ദ്ര സർക്കാർ കാര്യമായി സഹായിെച്ചന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ വി. മുരളീധരൻ നാട്ടകം െഗസ്റ്റ് ഹൗസിൽ ബി.ജെ.പി സംസ്ഥാന-ജില്ല നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, സംസ്ഥാന വൈസ് പ്രസിഡൻറ് ജി. രാമൻനായർ, സംസ്ഥാന ട്രഷറർ അഡ്വ. ജയസൂര്യൻ, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണമേനോൻ, ജെ. പ്രമീളാദേവി, എം.എസ്. കരുണാകരൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് നോബിൾ മാത്യു, മുൻ നഗരസഭ അധ്യക്ഷ റീബ വർക്കി, നടൻ കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ മണ്ഡലം പ്രസിഡൻറുമാരും ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.