വെള്ളപ്പൊക്കത്തിലും 'ബോട്ട്​' അടുക്കാതെ കോട്ടയം

കോട്ടയം: വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആയിരങ്ങൾക്ക് താങ്ങും തണലുമായി ഓടിയ ജലഗതാഗതവകുപ്പിൻെറ ബോട്ടുകൾ കോട ്ടയത്തേക്ക് എത്താറില്ല. ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിലും കോട്ടയം കോടിമത ബോട്ട്ജെട്ടിയിലേക്ക് യാത്രാബോട്ടുകൾ എത്താത്തത് അധികൃതരുടെ അവഗണനയാണ്. കോട്ടയം-ആലപ്പുഴ ജലപാതയിൽ മൂന്നുബോട്ട് ആറ് സർവിസാണ് നടത്തുന്നത്. ഇതിൽ രണ്ട് സർവിസ് കാഞ്ഞിരംവഴിയും ഒരെണ്ണം പള്ളംവഴിയുമാണ്. ആറ്റിൽ ജലനിരപ്പ് ഉയർന്നതിനൊപ്പം പോളകളും മാറിയതോടെ പള്ളം-വിളക്കുമാടം കായൽവഴി ഞായറാഴ്ച കോട്ടയം-ആലപ്പുഴ സർവിസ് നടത്തി. ഒരുമണിക്കൂർ ദൂരം കൂടുതൽ സഞ്ചരിക്കേണ്ടതിനാൽ യാത്രക്കാരും കുറവായിരുന്നു. വെള്ളപ്പൊക്കത്തിൽ റോഡ് ഗതാഗതം നിലച്ചതോടെ കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് നൂറുകണക്കിനാളുകൾക്ക് ആശ്വാസമേകിയത് ബോട്ട് സർവിസുകളാണ്. ജലപാതയിൽ ബോട്ടുകളുടെ സഞ്ചാരത്തിനു തടസ്സമായ പൊക്കുപാലങ്ങളുടെ ബലക്ഷയം പരിഹരിക്കാത്തതാണ് പ്രധാനതടസ്സം. ചുങ്കത്ത് മുപ്പതിൽ ഇരുമ്പുപാലവുമായി ബന്ധപ്പെട്ട് ജലപാത അടഞ്ഞതോടെ ഒന്നരവർഷത്തിലേറെയായി കോടിമത ജെട്ടിയിലേക്ക് ബോട്ടുകൾ വരാറില്ല. ഇതോടെ, സർവിസുകൾ കാഞ്ഞിരം ജെട്ടിയിൽനിന്നാക്കി. 2012ൽ കാഞ്ഞിരം പാലം നിർമിക്കാൻ കൂറ്റൻജങ്കാർ സ്ഥാപിച്ചതോടെയാണ് കോടിമതയിലേക്കുള്ള ജലഗതാഗതം ആദ്യമായി തടസ്സപ്പെട്ടത്. ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരം പാലവും അഞ്ച് പൊക്കുപാലങ്ങളും യാഥാർഥ്യമാക്കിയിട്ടും ജലഗതാഗതവകുപ്പിൻെറ ബോട്ടുകളുടെ യാത്ര ഇപ്പോഴും കാഞ്ഞിരംജെട്ടിയിൽനിന്നാണ്. ഇതോടെ, കോടിമതയിലെ ജലഗതാഗതവകുപ്പിൻെറ ഒാഫിസും ഇൻഫർമേഷൻ സൻെററും നോക്കുകുത്തിയായി. ജലഗതാഗതം സുഗമമാക്കാൻ പുത്തൻതോട്ടിനു കുറുകെയുള്ള ചേരിക്കത്തറ,16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നീ പൊക്കുപാലങ്ങൾ പലേപ്പാഴും തടസ്സം സൃഷ്ടിച്ചു. കെൽ മേൽനോട്ടത്തിൽ ചുങ്കത്ത് മുപ്പതിൽ നിർമിച്ച ഇരുമ്പുപാലം ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീണ്ടതോടെ സർവിസുകൾപോലും നിർത്തിവെക്കേണ്ടിവന്നു. ചുങ്കത്ത് മുപ്പത് പാലത്തിൻെറ തകരാർ പരിഹരിച്ചെങ്കിലും കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തടിപ്പാലമടക്കം മറ്റ് െപാക്കുപാലങ്ങൾ തകർന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ബോട്ട് വരുേമ്പാൾ പൊക്കിയാൽ ചിലത് ഒടിഞ്ഞുപോകും. മറ്റുചിലത് തടികൾ ദ്രവിച്ചതാണ്. ഇതെല്ലാം നന്നാക്കി ബോട്ടുകൾ ഓടിത്തുടങ്ങുേമ്പാൾ ഓണവും കഴിയുമെന്ന ആശങ്കയിലാണ് അധികൃതർ. ദുരിതബാധിതർക്ക് കൈത്താങ്ങായി ബോട്ടുകൾ വെള്ളപ്പൊക്കത്തിൽ കോട്ടയം-കുമരകം, കോട്ടയം-ആലപ്പുഴ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡുകളിലൂടെയുള്ള യാത്ര പൂർണമായും നിലച്ചതോടെയാണ് ബോട്ടുകളുടെ വിലയറിഞ്ഞത്. സമയക്രമംപോലും നോക്കാതെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിതമായി ആലപ്പുഴയിലെയും കൈനകരിയിലെയും ദുരിതാശ്വാസക്യാമ്പുകളിൽ എത്തിച്ചത്. റവന്യൂ ഉദ്യോഗസ്ഥരെയും സന്നദ്ധസംഘടന പ്രവർത്തകരെയും അവിടേക്ക് എത്തിക്കുന്നതിലും ജലഗതാഗതവകുപ്പ് മുന്നിട്ടിറങ്ങി. മടവീഴ്ചയിൽ ആർ.ബ്ലോക്ക്, വെട്ടിക്കാട്, കാഞ്ഞിരം തുടങ്ങിയ മേഖലയിലെ പുറംബണ്ടിൽ താമസിക്കുന്ന നിരവധികുടുംബങ്ങളെയാണ് രക്ഷിച്ചത്. വെള്ളംനിറഞ്ഞ വീടുകളിൽനിന്ന് കസേരയിൽ ഇരുത്തി പ്രായമായവരെയും കുട്ടികളെയും ബോട്ടുകളിൽ കയറ്റിയായിരുന്നു യാത്ര. ആരെയും ഒഴിവാക്കാതെ എല്ലാവർക്കും ബോട്ടിൽ ഇടംകൊടുത്തതോടെ വരുമാനത്തിലും വൻവർധനയുണ്ടായി. 5000-6000 രൂപയാണ് കൂടിയത്. ആളുകളുടെ വരവും പോക്കും അനുസരിച്ചാണ് സമയക്രമം നിശ്ചയിച്ചിരുന്നത്. പുലർച്ച തുടങ്ങിയ ഓട്ടം രാത്രി ഏറെ വൈകിയാണ് അവസാനിപ്പിച്ചത്. വള്ളങ്ങളിൽ സഞ്ചരിച്ചാൽ അപകടമുണ്ടാകുന്ന സ്ഥലത്തുപോലും ബോട്ടുകൾ എത്തിച്ചാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്. എ.സി റോഡിലെ സഞ്ചാരം നിലച്ചപ്പോഴാണ് പോളനിറഞ്ഞ ചങ്ങനാശ്ശേരി ബോട്ട്ജെട്ടിയിൽനിന്ന് സർവിസുകൾ നടത്തിയത്. രണ്ടുബോട്ടിലായി ജലപാതയടഞ്ഞ് സഞ്ചാരം നിലച്ച കെ.സി പാലംവരെയാണ് ആദ്യഘട്ടയാത്ര. അവിടെനിന്ന് ആലപ്പുഴ, പുളിങ്കുന്ന്, കാവാലം, കൃഷ്ണപുരം, ലിസ്യൂ, വെളിയനാട്, എടത്വ തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്കും ആളുകൾ ആശ്രയിച്ചിരുന്നത് ബോട്ടുകളെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.