തിരുവാർപ്പ് മർത്തശ്മൂനി പള്ളി: ഓർത്തഡോക്സ്​ സഭക്ക്​ അനുകൂല വിധി

കോട്ടയം: തിരുവാർപ്പ് മർത്തശ്മൂനി പള്ളി ഓർത്തഡോക്സ് സഭയുടെ ഭാഗമാണെന്നും പാത്രിയർക്കീസ് വിഭാഗത്തിലെ വൈദികന ും അനുയായികളും പള്ളിയിലോ സെമിത്തേരിയിലോ പ്രവേശിക്കരുതെന്നും കോട്ടയം മുൻസിഫ് കോടതി. ഈ പള്ളി 1934ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നും കോടതി വിധിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാേപ്പാലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് നിയമിച്ച വൈദികനാണ് പള്ളിയുടെ യഥാർഥ വികാരിയെന്ന് കോടതി വ്യക്തമാക്കി. ശവസംസ്കാര പ്രശ്നം ഉയർത്തിക്കാട്ടി മൃതദേഹത്തോട് അനാദരവ് കാട്ടുന്നുവെന്ന വ്യാജ പ്രചാരണത്തിലൂടെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ പാത്രിയർക്കീസ് വിഭാഗം നടത്തുന്ന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. നിയമാനുസൃത വികാരി ഫാ. എ.വി. വർഗീസും അനുയായികളും പള്ളിയിൽ പ്രവേശിച്ച് കർമങ്ങൾ അനുഷ്ഠിക്കുന്നതിന് തടസ്സമുണ്ടാക്കരുതെന്നും കോടതി ഉത്തരവിട്ടു. തിരുവാർപ്പ് മർത്തശ്മൂനി പള്ളിയും സ്വത്തുക്കളും ഓർത്തഡോക്സ് സഭയുടെ ഭാഗമല്ലെന്നും സ്വതന്ത്ര ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുന്ന പള്ളിയാണെന്നുമുള്ള പാത്രിയർക്കീസ് വിഭാഗത്തിൻെറ വാദം കോടതി തള്ളി. ഓർത്തഡോക്സ് സഭയുടെ പെറ്റീഷൻ ചെലവ് സഹിതമാണ് കോടതി അംഗീകരിച്ചത്. ഓർത്തഡോക്സ് സഭക്കുവേണ്ടി അഡ്വ. എം.സി. സ്കറിയ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.