മാർ ജോസഫ് പൗവത്തിലിന് ഓണററി ഡോക്ടറേറ്റ്

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിന് വടവാതൂർ പൗരസ്ത്യവിദ്യാപീഠം ഓണററി ഡോ ക്ടറേറ്റ് നൽകും. നവതിയിലേക്കു പ്രവേശിക്കുന്ന മാർ ജോസഫ് പൗവത്തിലിനുള്ള ആദരം കൂടിയാണ് ഡോക്ടറേറ്റെന്ന് ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അറിയിച്ചു. ദൈവശാസ്ത്രത്തിൻെറ വിവിധ മേഖലകളിലുള്ള പൗവത്തിലിൻെറ മൗലികവും സമഗ്രവുമായ സംഭാവനകളാണ് ബിരുദത്തിന് അർഹനാക്കിയത്. വത്തിക്കാൻ തിരുസംഘത്തിൻെറ അംഗീകാരമുള്ളതും സീറോ മലബാർ സഭ സിനഡിൻെറ അധികാരപരിധിയിലുള്ളതുമായ ഏക സ്വതന്ത്ര ദൈവശാസ്ത്ര ഫാക്കൽറ്റിയായ പൗരസ്ത്യവിദ്യാപീഠം ആദ്യമായാണ് ഒരാൾക്ക് ഓണററി ബിരുദം നൽകുന്നത്. വ്യാഴാഴ്ച 2.30ന് വടവാതൂർ സൻെറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ സി.ബി.സി.ഐ പ്രസിഡൻറ് കർദിനാൾ ഓസ്വാൾഡ് േഗ്രഷ്യസ് ഡോക്ടറേറ്റ് സമ്മാനിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബിരുദ പ്രഖ്യാപനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.