20 ഇടങ്ങളിൽ മരംവീണു; ഗതാഗതവും വൈദ്യുതിയും നിലച്ചു

കോട്ടയം: നഗരത്തിലും പരിസരങ്ങളിലുമായി 20 ഇടങ്ങളിൽ മരംവീണ് വൈദ്യുതിയും ഗതാഗതവും തടസ്സെപ്പട്ടു. നഗരത്തിൽ ശാസ്ത് രി റോഡിൽ കൂറ്റൻ തണൽമരം കടപുഴകി റോഡിലേക്ക് വീണു. വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. വൈദ്യുതി, ടെലിഫോൺ, കേബിൾ ബന്ധം നഷ്ടമായി. അഗ്നിരക്ഷാസേനയുടെ ഏറെനേരെത്ത ശ്രമഫലമായാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനങ്ങൾ കുറവായതിനാൽ വൻദുരന്തമാണൊഴിവായത്. ഈസമയം തന്നെ കോട്ടയം സി.എം.എസ് കോളജിന് മുന്നിലെ റോഡിൽ തേക്കുമരത്തിൻെറ ശിഖരം വൈദ്യുതി ലൈനിന് മുകളിലേക്കു വീണു. പുലർച്ച 4.45ന് ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിലേക്കുള്ള വഴിയില്‍ മരംവീണു. ചുങ്കം-എസ്.എച്ച് മൗണ്ട് റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. ഇതിനുപിന്നാലെ 5.50ന് അയ്മനം പഞ്ചായത്ത് ഓഫിസിന് സമീപം മരംവീണ സ്ഥലത്തും അഗ്നിശമന സേനയെത്തിയാണ് വെട്ടിമാറ്റിയത്. കുമ്മനം കുളപ്പുര കോവില്‍ക്കടവ്, ദേവലോകം അരമനക്ക് സമീപം, നാട്ടകം െഗസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിലും മരംവീണ് ഗതാഗത തടസ്സമുണ്ടായി. നാഗമ്പടം വട്ടമൂട് പാലം റോഡ്, നാട്ടകം കോളജ് റോഡ്, മുട്ടം പാറമടക്ക് സമീപം, ഒളശ്ശ പൂവന്‍കുളങ്ങര ക്ഷേത്രത്തിനുസമീപം, തുരുത്തേല്‍ പാലത്തിനുസമീപം, ജൂബിലി റോഡ് എന്നിവിടങ്ങളിലും മരംവീണു. കാരാപ്പുഴയില്‍ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ വീട്ടമ്മയെയും അഗ്നിശമനസേന രക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.