കാർഷിക വായ്പ നിർത്തലാക്കരുതെന്ന്​ ഉമ്മൻ ചാണ്ടി

പൊൻകുന്നം: സ്വർണപ്പണയത്തിന്മേൽ കുറഞ്ഞ പലിശക്ക് ലഭ്യമായിരുന്ന കാർഷിക വായ്പ നിർത്തലാക്കാനുള്ള തീരുമാനത്തിൽനിന്ന് റിസർവ് ബാങ്ക് പിന്മാറണമെന്നും സംസ്ഥാന സർക്കാർ അതിന് മുൻകൈയെടുക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പൊൻകുന്നത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് ലഭിക്കേണ്ട അവകാശമാണ് കാർഷിക വായ്പ. എല്ലാവർക്കും ബാങ്ക് ഡിപ്പോസിറ്റ് ഉണ്ടായിരിക്കില്ല. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് നാലുശതമാനം പലിശക്ക് പണം ലഭിച്ചിരുന്നത് സാധാരണക്കാർക്ക് ആശ്വാസമായിരുന്നത്. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ റിസർവ് ബാങ്ക് ഗവർണർ നേരിട്ടുവന്ന് വായ്പ നിർത്തലാക്കുന്നതിനെപ്പറ്റി സംസാരിച്ചതാണ്. എന്നാൽ, കാർഷിക വായ്പ ദുരുപയോഗം ചെയ്യുന്നവരുണ്ടെങ്കിൽ അവർക്കെതിരെ മാത്രം നടപടിയെടുത്താൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.