പ്രഥമ എം സീവിയന്‍ ബാസ്‌കറ്റ്‌ബാള്‍ ടൂര്‍ണമെൻറ്​ ഏഴുമുതൽ

പ്രഥമ എം സീവിയന്‍ ബാസ്‌കറ്റ്‌ബാള്‍ ടൂര്‍ണമൻെറ് ഏഴുമുതൽ കോട്ടയം: മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സീനിയര്‍ സെ ക്കൻഡറി സ്‌കൂളിൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ എം സീവിയന്‍ ട്രോഫി ഓൾ കേരള ഇൻറര്‍സ്‌കൂള്‍ ബാസ്‌കറ്റ് ബാള്‍ ടൂര്‍ണമൻെറിന് ബുധനാഴ്ച തുടക്കമാകും. കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരുപതോളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 10ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. കാര്‍മല്‍ സിസ്റ്റേഴ്‌സ് ഓഫ് സൻെറ് തെരേസ സന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ക്രിസ്‌റ്റബെല്ലെ അധ്യക്ഷതവഹിക്കും. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ധന്യ ട്രോഫിയുടെ അനാവരണം നിർവഹിക്കും. ജില്ല ബാസ്‌കറ്റ് ബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് ഷാജി ജേക്കബ് പതാക ഉയര്‍ത്തും. ഒമ്പതിന് ഉച്ചക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കലക്ടര്‍ പി.കെ. സുധീര്‍ ബാബു വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമീണര്‍ ജി. രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. ടൂര്‍ണമൻെറിനുള്ള ഒരുക്കം പൂർത്തിയായതായി വാർത്തസമ്മേളനത്തിൽ പെങ്കടുത്ത പ്രിന്‍സിപ്പല്‍ സി. ഗ്രെയ്‌സിലിന്‍, വൈസ് പ്രിന്‍സിപ്പല്‍ സ്മിത ജയിംസ്, ടൂര്‍ണമൻെറ് കൺവീനർ എന്‍.ബി. അരുണ്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.