പ്രളയസെസ്​ വിലക്കയറ്റത്തിന്​ കാരണമാകും -ടി. നസിറുദ്ദീൻ

കോഴിക്കോട്: ആഗസ്റ്റ് ഒന്ന് മുതൽ കേരളത്തിൽ ജി.എസ്.ടി നിയമത്തിൽ പ്രളയ സെസ് ഏർെപ്പടുത്താനുള്ള തീരുമാനം വിലക്കയ റ്റത്തിന് കാരണമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. കഴിഞ്ഞ ജനുവരിയിൽ കേരള ബജറ്റിൽ ഈ തീരുമാനം വന്നപ്പോൾ മുതൽ ഇതിനെതിരെ വ്യാപാരികൾ ശബ്ദമുയർത്തിയിരുന്നു. ജി.എസ്.ടി എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും ഒരേ നികുതി എന്നായിരിക്കെ കേരളത്തിൽ അധികനികുതി ഏർപ്പെടുത്തിയാൽ നിത്യോപയോഗ സാധനങ്ങൾ കള്ളക്കടത്തായി വരാനും സാധ്യതയുണ്ട്. കേരളത്തിലെ കച്ചവടക്കാർക്ക് വെള്ളപ്പൊക്കം കൊണ്ട് നാശനഷ്ടങ്ങൾ ഉണ്ടായതിന് പുറമെ ഒരു വെള്ളപ്പൊക്ക നികുതികൂടി വരികയാണെങ്കിൽ അത് കച്ചവടക്കാരുടെ തലയിൽ ഇടിത്തീവീഴുന്നതിന് തുല്യമാണ്. കേരള സർക്കാർ പ്രളയസെസ് പിരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ടി. നസിറുദ്ദീൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.