രോഗികളെ വലക്കാതെ ഡോക്​ടർമാർ പണിമുടക്കി

തൊടുപുഴ: കേന്ദ്രസർക്കാറിൻെറ ദേശീയ മെഡിക്കൽ കമീഷൻ ബില്ലിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിൻെറ ഭാഗമായി ജില്ലയിലും ഡോക്ടർമാർ പണിമുടക്കി. രോഗികളെ വലക്കാതെ അരമണിക്കൂറോളം മാത്രമായിരുന്നു പണിമുടക്ക്. അത്യാഹിത വിഭാഗം പൂർണമായും പ്രവർത്തിച്ചു. ഡോക്ടർമാർ പണിമുടക്കുമെന്ന വാർത്തയെ തുടർന്ന് ആശുപത്രികളിൽ ഒ.പിയിൽ രോഗികളും കുറവായിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രതിഷേധ സൂചകമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്തത്. ഇടുക്കി മെഡിക്കൽ കോളജ്, തൊടുപുഴ ജില്ല ആശുപത്രികളിലും രോഗികളെ വലക്കാതെയായിരുന്നു ഡോക്ടർമാരുടെ സമരം. 24 മണിക്കൂർ പണിമുടക്കാണ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും അരമണിക്കൂറോളമായിരുന്നു സമരം. മെഡിക്കൽ കോളജിന് മുന്നിൽ മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോ. അനന്ത്കേശ് സമരം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.