ജ്വല്ലറി കവർച്ച: പ്രതികളിൽ നാലുപേർ കടയുടമയുടെ ബന്ധുക്കൾ

പത്തനംതിട്ട: പട്ടാപ്പകൽ നഗരത്തിൽ നടന്ന ജ്വല്ലറി കവർച്ചയിലെ പ്രതികളെല്ലാം പിടിയിലായെങ്കിലും ദുരൂഹത നീങ്ങിയില്ല. പ്രതികളിൽ നാലുപേർ കടയുടമയുടെ ബന്ധുക്കളാണെന്ന് വ്യക്തമായിട്ടുണ്ട്. ആറു പ്രതികളും മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരാണ്. സാംഗ്ലി ജില്ലക്കാരനാണ് കൃഷ്ണ ജ്വല്ലറി ഉടമ സരേഷ് സേട്ടും. ഇദ്ദേഹത്തിൻെറ ബന്ധുവാണ് കടയിൽ 12 ദിവസം മുമ്പ് ജീവനക്കാരനായെത്തിയ, കവർച്ചയുടെ ആസൂത്രകനായി പ്രവർത്തിച്ച അക്ഷയ് പാട്ടീലെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. പ്രതികളിൽ നിഥിൻ ജാദവ്, ഗണപതി ജാദവ്, പ്രശാന്ത് ജാദവ് എന്നിവരും സുരേഷ് സേട്ടിൻെറ ബന്ധുക്കളാണ്. ഇതാണ് സംഭവത്തിൽ ദുരൂഹത സൃഷ്ടിക്കുന്നത്. ബന്ധുക്കൾ തന്നെ കവർച്ച നടത്തിയതിനു പിന്നിൽ എന്താണ് പ്രേരണയായതെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ കൂടുതൽ ചോദ്യംചെയ്താലേ കവർച്ചക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് വ്യക്തമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.