കര്‍ക്കടക വാവ്

റാന്നി: മാടമൺ ഹൃഷികേശ ക്ഷേത്രക്കടവിൽ ക്ഷേത്രോപദേശക സമിതി നേതൃത്വത്തിൽ പുലർച്ച നാലു മുതൽ ബാബു വിഴിക്കത്തോടിൻ െറ മുഖ്യകാർമികത്വത്തിൽ ബലികർമങ്ങൾ നടക്കും. ക്ഷേത്രത്തിൽ പിതൃപൂജയും തിലഹോമവും നടത്തും. വടശ്ശേരിക്കര പെരുമ്പക്കാവ് ക്ഷേത്ര ഉപദേശകസമിതി നേതൃത്വത്തിൽ പുലർച്ച നാലു മുതൽ ബംഗ്ലാവ് കടവിൽ കർക്കടക വാവുബലി നടക്കും. റാന്നി രാമപുരം ക്ഷേത്രത്തിൽ പിതൃപൂജക്ക് ഒരുക്കം പൂർത്തിയായി. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് ശ്രീധർമശാസ്ത നഗറിൽ പുലർച്ച നാല് മുതൽ 11വരെ നടക്കുന്ന ബലിതർപ്പണങ്ങൾക്കു വിശ്വഗായത്രി മഠം ശ്രീരാമചന്ദ്ര ആചാര്യ സനൽകുമാർ ശിവയോഗികൾ മുഖ്യകാർമികത്വം വഹിക്കും. റാന്നി മുണ്ടപ്പുഴ ക്ഷേത്രം, ഇടപ്പാവൂർ പേരൂർ മഹാദേവക്ഷേത്രം, കാട്ടൂർ മഹാവിഷ്ണുക്ഷേത്രം, മേലുകര പമ്പമണപ്പുറം എന്നിവിടങ്ങളിൽ ക്ഷേത്ര ഉപദേശകസമിതിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വാവുബലിക്ക് ഒരുക്കം പൂർത്തിയായി. അയിരൂർ ഹിന്ദുമത മഹാമണ്ഡലത്തിൻെറ നേതൃത്വത്തിൽ പരിഷത്ത് മണപ്പുറത്ത് രാവിലെ 4.30 മുതൽ നടക്കുന്ന ബലികർമങ്ങൾക്ക് തിരുവല്ല കാവുംഭാഗം വേമ്പ്രാട്ട് ഗണേഷ് പ്രഭു മുഖ്യകാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.