കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വിതരണം ജില്ലതല ഉദ്ഘാടനം

കോട്ടയം: കിസാൻ ക്രഡിറ്റ് കാർഡ് വിതരണത്തിൻെറ ജില്ലതല ഉദ്ഘാടനം പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ബോസ് ജോസഫ് നിർവ ഹിച്ചു. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ഡി.എം കെ.ബി. ദിവ്യ വിഷയം അവതരിപ്പിച്ചു. ലീഡ് ബാങ്ക് ഡിസ്ട്രിക്റ്റ് മാനേജർ സി.വി. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയെക്കുറിച്ച് അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി റീജനൽ മാനേജർ ശ്യാംകുമാർ വിശദീകരിച്ചു. കെ.ഡി.സി.ബി ജനറൽ മാനേജർ റോയി എബ്രഹാം, ഡി.ജി.എം ലിസമ്മ മൈക്കിൾ എന്നിവർ സംസാരിച്ചു. വ്യാജ ചിട്ടി കമ്പനികൾ; ജാഗ്രത പാലിക്കണമെന്ന് രജിസ്ട്രാർ കോട്ടയം: സ്വകാര്യ കമ്പനികൾ നടത്തുന്ന ചിട്ടികളിൽ ചേരുന്നവർ ചിട്ടികൾ രജിസ്റ്റർ ചെയ്തതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ഇതിനായി അതത് സ്ഥലങ്ങളിലെ സബ് രജിസ്ട്രാർ ഓഫിസുമായി ബന്ധപ്പെടാം. കമ്പനികൾ സബ് രജിസ്ട്രാർ ഓഫിസിൽ ഫയൽ ചെയ്യുന്ന കക്ഷികളുടെ ലിസ്റ്റിൽ പേര് ഉള്‍പ്പെട്ടതായും സ്ഥാപനം നൽകുന്ന ചിട്ടി പാസ്ബുക്കിൽ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫ് ചിറ്റ്സിൻെറ (സബ് രജിസ്ട്രാർ) ഒപ്പും സീലും ഉണ്ടെന്നും സ്ഥിരീകരിക്കണം. രജിസ്റ്റർ ചെയ്ത ചിട്ടി ഉടമ്പടിയുടെ പകർപ്പ് വാങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.