ഉഴവൂർ വിജയൻ സ്​മാരക പുരസ്​കാരം സമ്മാനിച്ചു

കുറിച്ചിത്താനം: രണ്ടാമത് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന ് സമ്മാനിച്ചു. കുറിച്ചിത്താനത്ത് ഉഴവൂർ വിജയൻെറ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനാണ് 10,001 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചത്. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, അഡ്വ. പി.െക. ചിത്രഭാനു, കെ.ആർ. രാജൻ, ഉഴവൂർ വിജയൻ ഫൗണ്ടേഷൻ സെക്രട്ടറി ടി.വി. ബേബി, അഡ്വ. ഫ്രാൻസിസ് തോമസ്, അഡ്വ. ടോമി കല്ലാനി, പി.കെ. രാജൻ മാസ്റ്റർ, കുരുവിള അഗസ്റ്റിൻ, ഇ.ബി. അനിൽകുമാർ, സുബാഷ് പുഞ്ചക്കാട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.