കനത്ത മഴ ഈരാറ്റുപേട്ട മേഖലയില്‍ വ്യാപകനാശം

ഈരാറ്റുപേട്ട: കനത്ത മഴയില്‍ ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടു പാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം ഗതാഗതം സ്തംഭിച്ചു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. പലയിടങ്ങളിലും പാലങ്ങള്‍ക്കൊപ്പംവരെ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. നടക്കല്‍ ഈലക്കയം റോഡില്‍ വെള്ളംകയറി. ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ കാരികാട് ടോപ്പില്‍ രാവിലെ മണ്ണിടിച്ചിലുണ്ടായി. ഈരാറ്റുപേട്ടയിലേക്കും വാഗമണ്ണിലേക്കുമുള്ള വാഹനഗതാഗതം ഏറെനേരം മുടങ്ങി. മണിക്കൂറുകള്‍ക്ക് ശേഷമാണ് കടന്നുപോകാനായത്. ഇതിനിടെ, സമൂഹമാധ്യമങ്ങള്‍ വഴി ഉരുള്‍പൊട്ടലുണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതും ആശങ്ക പരത്തുന്നുണ്ട്. ജോബിക്ക് കിടപ്പാടം നഷ്ടമായി ഈരാറ്റുപേട്ട: കനത്ത മഴയിലും കാറ്റിലും മരംവണ് കടപ്ലാക്കല്‍ ജോബിയുടെ വീട് തകര്‍ന്നു. മുറിച്ചുമാറ്റണമെന്ന് ജോബി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. വൈകിയപ്പോള്‍ നഷ്ടമായത് ആകെയുണ്ടായിരുന്ന കിടപ്പാടം. കൂര നഷ്ടമായയെങ്കിലും ആര്‍ക്കും അപകടമുണ്ടായില്ലല്ലോ എന്നാശ്വസിക്കുകയാണ് ജോബി. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പൂഞ്ഞാര്‍ പള്ളിക്ക് സമീപത്തെ കൊടും വളവില്‍ റോഡിനോട് ചേര്‍ന്നായിരുന്നു കടപ്ലാക്കല്‍ ജോബിയുടെ വീട്. റോഡിന് എതിര്‍വശത്ത് മരം അപകടാവസ്ഥയിലാണെന്നും വീടിന് ഭീഷണിയാണെന്നും വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. ഇത്തിൾ പടർന്ന് മരം ദ്രവിച്ച് ഏതുനിമഷവും നിലംപതിച്ചേക്കാവുന്ന സ്ഥിതിയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് റോഡിന് കുറുകെ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.