വൈക്കം ഡിപ്പോ സംരക്ഷിക്കാൻ സി.പി.ഐയുടെ ദശദിന സമരം

വൈക്കം: കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി ഡിപ്പോക്ക് മ ുന്നില്‍ ദശദിന സത്യഗ്രഹം തുടങ്ങി. ദീര്‍ഘദൂര-പ്രാദേശിക സർവിസുകളില്‍ പലതും 14 പ്രാദേശിക സർവിസുകളും അടുത്തകാലത്ത് നിര്‍ത്തലാക്കിയിരുന്നു. ചെയിന്‍ സർവിസും ചില്‍ സർവിസും നിര്‍ത്തലാക്കിയതും യാത്രക്കാരുടെ ദുരിതം വർധിപ്പിച്ചു. മറ്റു ഡിപ്പോകളില്‍നിന്നും വൈക്കം വഴി വന്നുപോയിരുന്ന പല സർവിസും വഴിതിരിച്ച് വിട്ടതുമൂലം യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായി. വൈക്കം ഡിപ്പോയിലേക്ക് പുതിയ ബസുകളും സർവിസുകളും അനുവദിക്കുന്നില്ല. ബസുകള്‍ പലതും കട്ടപ്പുറത്താണ്. രാത്രി ബസില്ലെന്നാണ് പരാതി. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ എന്‍. അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ചു. ടി.എന്‍. രമേശന്‍, സി.കെ. ആശ എം.എൽ.എ, പി. സുഗതൻ, എം.ഡി. ബാബുരാജ്, കെ.എസ്. രത്‌നാകരന്‍, കെ. അജിത്, ലീനമ്മ ഉദയകുമാര്‍, കെ.ഡി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.