ഹൈമാസ്​റ്റ്​ വിളക്ക്​​ പ്രവർത്തനക്ഷമമാക്കണം

കങ്ങഴ: പത്തനാട് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് വിളക്ക് വർഷങ്ങളായി പ്രവർത്തനക്ഷമമല്ല. വ്യാപാര സ്ഥാപനങ് ങൾ അടച്ചുകഴിഞ്ഞാൽ കവല പൂർണമായും ഇരുട്ടിലാണ്. പ്രവർത്തനക്ഷമമാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് കങ്ങഴ മർച്ചൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ഗിരീഷ് കോനാട്ട് അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി അബ്ദുൽ കരീം പുളിക്കൽ, ട്രഷറർ സ്കറിയാകുട്ടി വയലാപിള്ളിൽ, സംസ്ഥാന കൗൺസിലർ മുഹമ്മദ് സഗീർ വേട്ടമല, വൈസ് പ്രസിഡൻറുമാരായ സുരേഷ്കുമാർ താന്നിക്കൽ, റിയാസ് കാസിേനാ, സെക്രട്ടറിമാരായ ഷാജി മാർവെൽ, സുൽഫിക്കർ കിങ്സ് ബേക്കറി എന്നിവർ സംസാരിച്ചു. ജില്ല നേതൃത്വപഠന ശിൽപശാല കോട്ടയം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല നേതൃപഠന ശിൽപശാല നടത്തി. കോട്ടയം മുനിസിപ്പൽ മുൻ ചെയർമാൻ എം.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എസ്.എ ജില്ല പ്രസിഡൻറ് തോമസ് കെ. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ദീപിക ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ് ക്ലാസിന് നേതൃത്വം നൽകി. കെ.ഇ.ഡബ്ല്യു.എസ്.എ സംസ്ഥാന ഖജാൻജി ബി. സുരേഷ്കുമാർ, മുൻ സംസ്ഥാന പ്രസിഡൻറ് എം.കെ. രാജപ്പൻ, ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജയിംസ്കുട്ടി ജോസഫ്, രാജേഷ്കുമാർ, ബൈജു മാത്യു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.