കെവിൻ കേസിൽ തിരിച്ചറിയൽ പരേഡ്​ നടന്നിട്ടില്ല; പ്രോസിക്യൂഷൻ വാദത്തിന്​ നിലനിൽപില്ല -പ്രതിഭാഗം

കോട്ടയം: കെവിൻ കേസിൽ തിരിച്ചറിയൽ പരേഡ് നടന്നിട്ടില്ലാത്തതിനാൽ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന പ്രോസിക ്യൂഷൻ വാദം നിയമപരമായി നിലനിൽക്കിെല്ലന്ന് പ്രതിഭാഗം. പ്രധാന സാക്ഷി അനീഷ് ഉൾപ്പെടെയുള്ളവരെ ക്രൈബ്രാഞ്ച് ഓഫിസിലെത്തിച്ച് പ്രതികളെ കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. ടെസ്റ്റ് ഐഡൻറിഫിക്കേഷൻ പരേഡ് (ടി.ഐ.പി) നടന്നിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയി വിലപേശിയെന്ന വാദം ശരിയല്ല. കെവിനെയും ബന്ധു അനീഷിനെയും പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയശേഷം നീനുവിനെ വിട്ടുകിട്ടാനായി വിലപേശൽ നടത്തിയെന്നാണ് േപ്രാസിക്യൂഷൻ വാദിച്ചത്. നീനുവിനെ വിട്ടുകിട്ടാനായി കെവിൻെറ ബന്ധു സന്തോഷിൻെറ ഫോണിലേക്ക് പ്രതികൾ വിളിച്ചെന്നാണ് േപ്രാസിക്യൂഷൻ പറയുന്നത്. എന്നാൽ, ഈ സമയത്ത് കെവിൻ പ്രതികൾക്കൊപ്പമില്ലായിരുന്നു. അനീഷിനെ തിരികെ ഗാന്ധിനഗറിൽ എത്തിക്കാനുള്ള യാത്രയിലായിരുന്നു പ്രതികൾ. ഇതിന് തെളിവുണ്ട്. വിലപേശൽ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ 364എ എന്ന വകുപ്പ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. കേസിൽ യഥാർഥ ഗൂഢാലോചന നടത്തിയത് രണ്ടാംസാക്ഷി ലിജോയാണ്. ഒന്നാംപ്രതി ഷാനു ചാക്കോക്ക് കെവിൻെറ വിവരങ്ങൾ പറഞ്ഞുകൊടുത്തത് ലിജോയാണ്. ഫേസ്ബുക്കിൽനിന്ന് കെവിൻെറ ചിത്രങ്ങൾ എടുത്തതും അത് ഗൾഫിലുണ്ടായിരുന്ന ഷാനുവിന് വാട്സ്ആപ് വഴി അയച്ചുകൊടുത്തതും കൊല്ലണമെന്ന് സന്ദേശമയച്ചതും ലിജോയാണ്. കേസുണ്ടായപ്പോൾ ലിജോ പ്രതികൾക്കെതിരെ മൊഴി നൽകുകയായിരുന്നു. ലിജോയുടെ മൊഴികൾക്ക് വിശ്വാസ്യതയില്ല. പുനലൂർ ടൗണിലെ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് കേസിൽ പലരെയും പ്രതികളാക്കിയത്. പല ആവശ്യങ്ങൾക്കും പ്രതികൾ ടൗണിൽ എത്താറുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളുടെ പല മൊഴികളിലും വൈരുധ്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.