ശബരിമല: പൊലീസ്​ ശ്രമിച്ചത്​ യുവതി പ്രവേശനം തടയാൻ

പത്തനംതിട്ട: ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കുന്നതിനാണ് സർക്കാർ പൊലീസിനെ നിയോഗിച്ചതെങ്കിലും പൊലീസ് ശ്രമിച്ചത് യുവതി പ്രവേശനം തടയാൻ. ഇക്കാര്യം അന്നുതന്നെ ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും സർക്കാറും അവഗണിച്ചു. ശബരിമലയിലെ പൊലീസ് പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടെ ശബരിമലയിൽ പൊലീസ് സ്വീകരിച്ച നടപടി വീണ്ടും ചർച്ചയാകുന്നു. യുവതി പ്രവേശനവുമായി ബന്ധെപ്പട്ട് സംഘർഷം മുറ്റിനിന്ന സമയത്ത് പൊലീസിൻെറ പ്രവർത്തനം ആർ.എസ്.എസിൻെറ ബി ടീം എന്ന നിലയിലാണെന്ന് അന്നേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. യുവതികളെത്തുന്ന വിവരം പൊലീസിൽനിന്ന് മുൻകൂട്ടി ആർ.എസ്.എസ് പ്രവർത്തകർക്ക് ലഭിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള മനീതി സംഘത്തെ വിരട്ടിയോടിച്ചത് പൊലീസുകാരും സമരക്കാരും ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ചായിരുന്നു. 2018 ഡിസംബർ 22ന് പുലർച്ചയാണ് മനീതി സംഘം പമ്പയിൽ എത്തിയത്. ഗണപതി ക്ഷേത്രത്തിൽനിന്ന് ശബരിമലയിലേക്കുള്ള കാനനപാത തുടങ്ങുന്നിടത്ത് രാവിലെ മുതൽ മനീതി സംഘത്തെ സമരക്കാർ തടഞ്ഞുെവച്ചു. വൈകിട്ടോടെ നീക്കിയശേഷം മനീതി സംഘത്തെ മലകയറുന്നതിനായി കൊണ്ടുപോയി. ഈസമയം ദർശനം കഴിഞ്ഞ് മലയിറങ്ങി വരുകയായിരുന്ന ഭക്തരെ സാമി അയ്യപ്പൻ റോഡ് തുടങ്ങുന്നിടത്ത് തടഞ്ഞുനിർത്തി. മനീതി സംഘത്തെ മലകയറാൻ കൊണ്ടുപോകുന്നതിനൊപ്പം തടഞ്ഞു നിർത്തിയിരുന്ന ഭക്തരെ മനീതി സംഘത്തിനുനേരെ കൂട്ടത്തോടെ തുറന്നുവിടുകയും ഒപ്പം ഓടിക്കോ എന്ന് പറഞ്ഞ് ബഹളംകൂട്ടി പൊലീസുകാർ ഓടുകയുമായിരുന്നു. അതോടെ മനീതി സംഘം വിരണ്ട് ഓടി. ഈ സമയം ഉന്നത പൊലീസുകാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് മനീതി സംഘത്തിനു സംരക്ഷണം നൽകാൻ ഉണ്ടായിരുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് അന്ന് പൊലീസ് വരുത്തിയത്. യുവതികളെത്തിയാൽ വിവരം പൊലീസുകാർ നൽകുമെന്നും അതിനു സംവിധാനം ഉണ്ടെന്നും സമരത്തിനു നേതൃത്വം നൽകിയ ആർ.എസ്.എസുകാർ പരസ്യമായി തന്നെ പറഞ്ഞിരുന്നു. പൊലീസ് നടപടികളിൽ ഏകോപനമില്ലായ്മ പ്രകടമായിരുന്നു. യുവതിയെന്ന സംശയം തോന്നുന്ന ആരെകണ്ടാലും അപ്പോൾ തെന്ന പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമീപനമാണ് പുലർത്തിയത്. രേഖകൾ പരിശോധിച്ച് പ്രായം 50 കഴിഞ്ഞുവെന്ന് ഉറപ്പുവരുത്താതെ ആരെയും കടത്തിവിടാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ല. യുവതി പ്രവേശനം തടയാനാണോ സാധ്യമാക്കാനാണോ നിങ്ങളെ നിയോഗിച്ചിരിക്കുന്നതെന്ന് യുവതികൾ പൊലീസിനോട് ചോദിക്കുന്ന സ്ഥിതിയുമുണ്ടായി. സംസ്ഥാന പൊലീസിൻെറ ചരിത്രത്തിൽ ഇത്രത്തോളം കുത്തഴിഞ്ഞ നിലയിൽ പൊലീസ് പ്രവർത്തിച്ച സന്ദർഭം ഉണ്ടായിട്ടിെല്ലന്ന് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തെന്ന അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഡി. ബിനു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.