കോട്ടയം നഗരസഭയിലേക്ക്​ സി.പി.എം മാർച്ച്​

കോട്ടയം: വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചെന്നാരോപിച്ച് കോട്ടയം നഗരസഭയിലേക്ക് സി.പി.എം കോട്ടയം, ഏറ്റുമാനൂർ ഏരി യ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. തിരുനക്കര മോട്ടോർ ഓഫിസ‌് പരിസരത്ത‌ുനിന്ന‌് ആരംഭിച്ച മാർച്ച‌് നഗരസഭ കവാടത്തിൽ പൊലീസ‌് തടഞ്ഞു. തുടർന്ന‌് നടന്ന പ്രതിഷേധ യോഗം സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉദ‌്ഘാടനം ചെയ‌്തു. സർക്കാറിൻെറ എല്ലാ നല്ല തീരുമാനങ്ങളും അട്ടിമറിക്കുകയാണ‌് കോട്ടയം നഗരസഭയിലെ ഭരണാധികാരികളെന്നും നഗരസഭയുടെ മുഖമുദ്ര അഴിമതി മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ അധ്യക്ഷതവഹിച്ചു. സി.പി.എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ.എൻ. വേണുഗോപാൽ, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ പി.ജെ. വർഗീസ‌്, അഡ്വ.കെ. അനിൽകുമാർ, എം.കെ. പ്രഭാകരൻ, ഡി.വൈ.എഫ‌്.ഐ ജില്ല പ്രസിഡൻറ് കെ.ആർ. അജയ‌്, കോട്ടയം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എൻ. മനോജ‌്, എം.കെ. രമേശ‌്, ഏറ്റുമാനൂർ ഏരിയ കമ്മിറ്റി അംഗം സി.ടി. പ്രദീപ‌്, ലോക്കൽ സെക്രട്ടറിമാരായ സി.ജി. രഞ്ജിത്, സച്ചിദാനന്ദനായിക‌്, പി.കെ. പ്രകാശ‌്, പി.സി. ബിജു, വി.ആർ. പ്രസാദ‌്, ടി.എം. സുരേഷ‌്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ‌് എന്നിവർ സംസാരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ‌് സി.എൻ. സത്യനേശൻ സ്വാഗതവും കൗൺസിലർ കെ.കെ. ശ്രീമോൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.