ജലവിതരണം കാര്യക്ഷമമാക്കണം -താലൂക്ക് വികസന സമിതി

പത്തനംതിട്ട: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍വഴിയുള്ള ജലവിതരണം കാര്യക്ഷമമാക്കണമെന്ന് കോഴഞ്ചേരി താലൂക്ക ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭക്ഷ്യ വസ്തുക്കളില്‍ മായം വ്യാപകമായതിനാല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശന നടപടി കൈക്കൊള്ളണം. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നതിനാൽ പരിസരം ദുര്‍ഗന്ധപൂരിതമാണെന്നും അത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ അധ്യക്ഷത വഹിച്ചു. എല്‍.ആര്‍ തഹസില്‍ദാര്‍ കെ. സതിയമ്മ, പഞ്ചായത്ത് പ്രസിഡൻറുമാരായ കല അജിത്, ലത വിക്രമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വായന പക്ഷാചരണം സമാപിച്ചു പത്തനംതിട്ട: ജീവിതത്തിൻെറ തിരിനാളമാണ് വായനയെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. വായന പക്ഷാചരണം ജില്ലതല സമാപന സമ്മേളനം അടൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യകാരന്‍ ബെന്യാമിനെ ആദരിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനം നൽകി. നല്ല മനുഷ്യരാകാനുള്ള അവസരമാണ് വായന മാറ്റിെവച്ചാല്‍ ഇല്ലാതാകുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗവും മുന്‍ എം.എല്‍.എയുമായ ആര്‍. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജില്ല ഭരണകൂടത്തിൻെറയും ജില്ല ലൈബ്രറി കൗണ്‍സിലിൻെറയും ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ, പഞ്ചായത്ത്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പുകള്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, എസ്.എസ്‌.കെ, കുടുംബശ്രീ, ഐ.ടി മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പക്ഷാചരണം. ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായര്‍ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.