പത്തനംതിട്ട ലൈവ്​-5

പ്രമേഹമാണ്, കാഴ്ചയും മങ്ങി എന്നിട്ടും തൊഴിലുറപ്പ് തൊഴിലാളിയാണ് തങ്കമ്മ തിരുവല്ല: കടുത്ത പ്രമേഹമാണ്. കണ്ണുകള ുടെ കാഴ്ചയും മങ്ങിയ നിലയിലാണ്. എന്നിട്ടും തൊഴിലുറപ്പ് തൊഴിലാളിയാണ് 70കാരിയായ തങ്കമ്മ. പട്ടിണിയില്ലാതെ കഴിച്ചുകൂട്ടാൻ തങ്കമ്മക്ക് മറ്റുവഴികളില്ല. പെരിങ്ങര പഞ്ചായത്തിൽ കാരക്കൽ കോട്ടത്തറ വീട്ടിൽ തങ്കായി എന്ന് നാട്ടുകാർ വിളിക്കുന്ന വയോധികയാണ് തൊഴിലുറപ്പ് ജോലികൾ ചെയ്ത് ജീവിതം തള്ളിനീക്കുന്നത്. 35 വർഷം മുമ്പ് ഏക മകളെയും തങ്കമ്മയെയും ഉപേക്ഷിച്ച് ഭർത്താവ് എങ്ങോട്ടോ പോയി. ഇതോടെ രണ്ടു വയസുള്ള മകളുടെ സംരക്ഷണ ചുമതലയും തങ്കമ്മയുടെ ചുമലിലായി. ഈ സമയം തങ്കമ്മ ഗർഭിണിയായിരുന്നു. ഈ പ്രസവത്തിൽ ഉണ്ടായ കുഞ്ഞ് മൂന്നര വയസിൽ മരിച്ചു പോയി. അയൽ വീടുകളിൽ ജോലിക്ക് പോയും പാടത്ത് പണിയെടുത്തും ലഭിച്ച പണത്തിൽ നിന്നും മിച്ചം വെച്ച തുക ഉപയോഗിച്ച് തങ്കമ്മ മകളെ വിവാഹം ചെയ്തയച്ചു. ഇതോടെ തങ്കമ്മ തനിച്ചായി. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതോടെ തങ്കമ്മയും തൊഴിലുറപ്പിൻെറ ഭാഗമായി മാറി. അന്ന് മുതൽ തൊഴിലുറപ്പ് പണികളിൽ നിന്ന് ലഭിക്കുന്ന തുശ്ചമായ തുക മാത്രമാണ് തങ്കമ്മയുടെ ഉപജീവന മാർഗം. ഇതിനിടെ 10 വർഷം മുമ്പ് മകളുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. 5 വർഷം മുമ്പാണ് തങ്കമ്മയെ പ്രമേഹ രോഗം ബാധിച്ചത്. പിന്നാലെയാണ് കണ്ണുകളുടെ കാഴ്ച മങ്ങിത്തുടങ്ങിയത്. തൊഴിലുറപ്പ് പണിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൻെറ ഒരു ഭാഗം തങ്കമ്മ മകൾക്കും ചെറുമകൾക്കും നൽകുന്നുമുണ്ട്. തൊഴിലുറപ്പ് ജോലിയിൽ തങ്ങൾക്കൊപ്പം നിന്ന് പണി ചെയ്യുന്നതിൽ തങ്കമ്മ ഒട്ടും പിന്നിലല്ലെന്ന് കൂടെ പണിയെടുക്കുന്ന അമ്മിണി, മറിയാമ്മ എന്നിവർ പറയുന്നു. അവശതകൾ ഏറെയുണ്ടെങ്കിലും മരിക്കുന്ന കാലം വരെ തൊഴിലുറപ്പ് പദ്ധതിയിൽ തുടരാൻ തന്നെയാണ് തങ്കമ്മയുടെ തീരുമാനം. പടം തങ്കമ്മ (പിന്നീട് അയക്കും...) പി.വി. സതീഷ്കുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.