വയൽ നികത്താനുള്ള നീക്കം കലക്​ടർ​ തടഞ്ഞു; ഭീഷണിയുമായി ഭരണകക്ഷി നേതാക്കൾ

പത്തനംതിട്ട: റിങ് റോഡരികിൽ വയൽ നികത്താനുള്ള നീക്കം കലക്ടർ ഇടപെട്ട് തടഞ്ഞു. കലക്ടറുടെ കർശന നിർദേശത്തെ തുടർന് ന് വയലിൽ ഇറക്കിയ മണ്ണ് നീക്കി. കലക്ടറുടെ നിലപാട് ചോദ്യംചെയ്ത് മണ്ണ് മാഫിയക്ക് പിന്തുണയുമായി ചില ഭരണകക്ഷി നേതാക്കൾ രംഗത്തെത്തിയെങ്കിലും നിർദേശം അനുസരിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്ന നിലപാടിൽ കലക്ടർ പി.ബി. നൂഹ് ഉറച്ചുനിന്നതോടെ വഴങ്ങുകയായിരുന്നു. റിങ് റോഡരികിൽ പുതിയ ബസ്സ്റ്റാൻഡിന് അടുത്തായാണ് സംഭവം. ബുധനാഴ്ച വൈകീട്ട് ഏേഴാടെ കലക്ടർ സ്ഥലത്ത് നേരിട്ടെത്തിയാണ് കർശന നിർദേശം നൽകിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വയൽ നികത്താൻ മണ്ണിട്ടത്. ഒറ്റ രാത്രിതന്നെ 15 േലാഡിലേറെ മണ്ണ് അടിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് കലക്ടർ റവന്യൂ ഉദ്യോഗസ്ഥരെ വിട്ട് അന്വേഷണം നടത്തി. തുടർന്ന് ഉടമയോട് വയൽ നികത്തൽ നിർത്തിവെക്കാനും ഇട്ട മണ്ണ് നീക്കാനും ആവശ്യപ്പെട്ടു. നിർേദശം അനുസരിക്കാൻ ഉടമ തയാറാകാതെ വന്നതോടെയാണ് കലക്ടർ നേരിട്ട് എത്തിയത്. റവന്യൂ ഉദ്യോഗസ്ഥർ േഫാണിൽ ബന്ധപ്പെട്ടെങ്കിലും ഉടമ ഒഴിഞ്ഞുമാറി. ഇതേസമയം ഇവർക്ക് പിന്തുണയുമായി ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി. മറ്റ് പല സ്ഥലങ്ങളിലും നികത്തൽ നടക്കുന്നുവെന്നും അതിെനതിരെയൊന്നും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നുമായിരുന്നു ഇവരുടെ ചോദ്യം. പരാതി ലഭിച്ചാൽ അവിടെയും നടപടി ഉണ്ടാകുമെന്ന് കലക്ടർ പറഞ്ഞെങ്കിലും നേതാക്കൾ തൃപ്തരായില്ല. ചിലർ ഫോണിൽ വിളിച്ചും കലക്ടറുടെ നിലപാടിനെ ചോദ്യം ചെയ്തു. സ്ഥലം മാറ്റുമെന്നും ചിലർ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചെന്നാണ് വിവരം. എന്നാൽ, ഇത്തരം ഭീഷണികൊണ്ടൊന്നും പിന്മാറില്ലെന്നും അനധികൃത നിലംനകത്തലിനെതിെര ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും കലക്ടർ പി.ബി. നൂഹ് 'മാധ്യമ' ത്തോട് പറഞ്ഞു. എക്സ്കവേറ്ററുകൊണ്ട് നീക്കംചെയ്യാൻ കഴിയുന്ന ഏഴു ലോഡോളം മണ്ണ് രാത്രിതന്നെ നീക്കി. അവശേഷക്കുന്നത് മനുഷ്യാധ്വാനം ഉപയോഗിച്ചാണെങ്കിലും നീക്കണെമന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നഗരത്തിൽ റിങ് റോഡരികിലെ വയൽ നികത്താൻ വലിയ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ട്. പല സ്ഥലത്തും ഇതിെനാപ്പം പുറേമ്പാക്ക് ൈകയേറ്റവും നടക്കുന്നുണ്ട്. ഒരുവിഭാഗം റവന്യൂ ഉദ്യോഗ്സഥരുടെയും പൊലീസിൻെറയും നഗരസഭ ഉദ്യോഗസ്ഥരുടെയും രഹസ്യ പിന്തുണയും ഇതിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.