പാഞ്ചാലിമേട്ടിലെ കൈയേറ്റം ഒഴിപ്പിക്കണം -അയ്യപ്പസേവ സമാജം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൻെറ വനഭൂമിയുടെ ഭാഗമായ പാഞ്ചാലിമേട്ടിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് അയ്യപ്പസേവ സമാജം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാണ്ഡവമേട്, പാഞ്ചാലിമേട് എന്നിവ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മലകളാണ്. അടുത്തകാലത്ത് സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ പാഞ്ചാലിമേട്ടിലേക്ക് ഭുവനേശ്വരി ക്ഷേത്രം മാറ്റി സ്ഥാപിക്കപ്പെട്ടിരുന്നു. ഈ രണ്ടുമേടും ഉൾപ്പെടെ 269 ഏക്കർ സ്ഥലം വഞ്ചിപ്പുഴ മഠം വകയായിരുന്നു. ഇത് ബ്രഹ്മസ്വം എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് നടന്ന റീസർവേയിൽ 810, 811, 812, 814 നമ്പറുകൾ ഇത് വഞ്ചിപ്പുഴ മഠത്തിനു പതിച്ചുകൊടുത്തു. എന്നാൽ, പിന്നീട് വീണ്ടും നടന്ന റീസർവേയിൽ 22 ഏക്കർ സ്ഥലം ക്ഷേത്രത്തിേൻറതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവ റവന്യൂ പുറമ്പോക്കായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയാണ് ഇപ്പോൾ വ്യാപക കൈയേറ്റവും കുരിശുസ്ഥാപിക്കലും നടന്നിട്ടുള്ളത്. കൂടാതെ പാണ്ഡവമേടിനും പാഞ്ചാലിമേടിനും ഇടക്കുണ്ടായിരുന്ന മൂന്നര ഏക്കർ ഭൂമി പീരുമേട് െഡവലപ്മൻെറ് സൊസൈറ്റിയുടെ രക്ഷാധികാരി ബിഷപ് മാത്യു അറയ്ക്കലിന് പതിച്ചുകൊടുക്കുകയും ചെയ്തു. 1991വരെ പ്രസ്തുത സ്ഥലത്തിനു കരം അടച്ചിട്ടുണ്ട്. നഗ്നമായ നിയമലംഘനമാണ് ഇവിടെ നടന്നിട്ടുള്ളത്. അനധികൃതമായി സ്ഥാപിച്ച കുരിശുകൾ അവിടെ നിന്ന് മാറ്റുകയും ബിഷപ്പിന് അനുവദിച്ച ഭൂമി തിരിച്ചു ക്ഷേത്രത്തെ ഏൽപിക്കുകയും ചെയ്യണെമന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇപ്പോൾ ക്ഷേത്രദർശനത്തിന് പോകുന്നവരോട് ടൂറിസം െഡവലപ്മൻെറ് 10 രൂപ വാങ്ങി കൊടുക്കുന്ന പാസ് സംവിധാനം നിർത്തുകയും ചെയ്യണം. വാർത്തസമ്മേളനത്തിൽ അയ്യപ്പസേവ സമാജം ദേശീയ വൈസ്ചെയർമാൻ സ്വാമി അയ്യപ്പദാസ്, സംസ്ഥാന പ്രസിഡൻറ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, സംസ്ഥാന ജോയൻറ് ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.