ജോസ്​ കെ. മാണി ചെയർമാനായത്​ ​തടഞ്ഞ കോടതിവിധി ചോദ്യം ചെയ്​ത്​ ഹരജി

തൊടുപുഴ: പാർട്ടി െചയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി തടഞ്ഞ മുൻസിഫ് കോടതി നടപടിക്കെതിരെ ഹരജി. ചെയർമാൻ പദവി ഉപയോഗിക്കുന്നതും ചെയർമാൻ എന്ന നിലയിൽ പ്രവർത്തിക്കുന്നതും ഓഫിസ് കൈകാര്യം ചെയ്യുന്നതും അടക്കം വിലക്കിയ തൊടുപുഴ മുൻസിഫ് കോടതി വിധിക്കെതിരെയാണ് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഹരജി ഫയൽ ചെയ്തത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളെ മുഴുവൻ നോട്ടീസ് മുഖാന്തരമോ എസ്.എം.എസ് വഴിയോ വിവരം അറിയിച്ചിരുന്നുവെന്നും ഹരജിയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ചുമതലപ്പെട്ട വർക്കിങ് ചെയർമാനോട് പത്തുദിവസത്തെ നോട്ടീസ് നൽകി ആവശ്യപ്പെട്ടിട്ടും ഇതിന് തയാറാകാതിരുന്നപ്പോഴാണ് യോഗം വിളിച്ചതും നിയമാനുസൃതം ചെയർമാനെ തെരഞ്ഞെടുത്തതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോട്ടയത്തു നടന്ന യോഗത്തിൽ ജോസ് കെ. മാണിയെ െചയർമാനായി തെരഞ്ഞെടുത്തതിനെതിരെ യോഗത്തിലേക്ക് നിയമപ്രകാരം അറിയിപ്പ് ലഭിച്ചില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയും അധികാരപ്പെട്ട ആളല്ലാതെയും വിളിച്ചുചേർത്ത യോഗം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ ചേരിയിൽ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹരജിയിലായിരുന്നു കഴിഞ്ഞ 17ന് കോടതി സ്റ്റേ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പാർട്ടി ഭരണഘടന പ്രകാരം നിലനിൽക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.