IMP പനി ബാധിച്ച്​ വിദ്യാർഥി മരിച്ചു; ഡിഫ്തീരിയയെന്ന്​ പ്രാഥമിക നിഗമനം

എടപ്പാൾ (മലപ്പുറം): പെരുമ്പറമ്പ് സ്വദേശിയായ ആറ് വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു. ഡിഫ്തീരിയയാണെന്നാണ് പ്രാഥമിക നിഗമനം. കാലടിയിൽ സ്വകാര്യസ്കൂളിലെ വിദ്യാർഥിയായ ബാലൻ ഒരു മാസമായി പൊന്നാനി ഇൗഴുവത്തിരുത്തിയിൽ ഉമ്മയുടെ വീട്ടിലായിരുന്നു താമസിച്ചത്. ജൂൺ എട്ടിന് പനി, തൊണ്ടവേദന ലക്ഷണങ്ങളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം രോഗം മുർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. അന്ന് രാത്രിതന്നെ മരിച്ചു. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഡിഫ്തീരിയയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വിദഗ്ധ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കൂവെന്ന് ഡി.എം.ഒ ഡോ. സക്കീന അറിയിച്ചു. ആരോഗ്യപ്രവർത്തകർ പൊന്നാനിയിലെ വീട്ടിലും എടപ്പാൾ പെരുമ്പറമ്പിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.