കേന്ദ്ര ഒ.ബി.സി സംവരണരീതിയിൽ മാറ്റം പരിഗണനയിൽ

ന്യൂഡൽഹി: കേന്ദ്ര ഒ.ബി.സി പട്ടികപ്രകാരം വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണാനുകൂല്യം നൽകുന്നതിനുള്ള മാ നദണ്ഡത്തിൽ മാറ്റംവരുത്തുന്ന കാര്യം പരിഗണനയിൽ. 27 ശതമാനമാണ് സംവരണം. ഇൗ സംവരണം മൂന്നായി വിഭജിച്ച് ഏറ്റവും അർഹരായവർക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശം മുന്നോട്ടുവെക്കാൻ ഒരുങ്ങുകയാണ് റിട്ട. ജസ്റ്റിസ് ജി. രോഹിണി അധ്യക്ഷയായ ഒ.ബി.സി ഉപജാതി നിർണയ കമീഷൻ. സംവരണാനുകൂല്യത്തിന് അർഹതയുണ്ടായിട്ടും ഒട്ടും ലഭിക്കാത്ത ഉപജാതികൾക്കായി 27ൽ 10 ശതമാനം സംവരണം പ്രത്യേകമായി നൽകണമെന്നാണ് കമീഷൻ മുന്നോട്ടുവെക്കുന്ന നിർദേശം. കുറച്ചെങ്കിലും ആനുകൂല്യം ലഭിച്ച ജാതിവിഭാഗങ്ങൾക്കും 10 ശതമാനം സംവരണം. ഒ.ബി.സി സംവരണത്തിൻെറ ആനുകൂല്യം ഏറ്റവും കൂടുതൽ പറ്റിയ വിഭാഗങ്ങൾക്ക് ബാക്കിയുള്ള ഏഴുശതമാനം. ഒ.ബി.സി വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ആനുകൂല്യം നേടിവരുന്ന യാദവർക്കും മറ്റും തിരിച്ചടിയായി മാറുമെന്നതിനാൽ കമീഷൻ നിർദേശം രാഷ്ട്രീയ, സാമൂഹിക സമവാക്യങ്ങളെ ബാധിക്കാം. എന്നാൽ, മോദി സർക്കാറിൻെറ ആദ്യ നൂറുദിന പരിപാടികളിലൊന്നായി ഇത് മാറ്റാൻ നീക്കമുണ്ട്. പലവട്ടം കാലാവധി നീട്ടിക്കിട്ടിയ കമീഷൻ അടുത്തമാസം റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. 27 ശതമാനം സംവരണം കിട്ടുന്ന കേന്ദ്ര ഒ.ബി.സി ലിസ്റ്റിൽ 2633 ജാതി വിഭാഗങ്ങളുണ്ട്. ഇതിൽ 10 ജാതികൾക്കാണ് സംവരണാനുകൂല്യത്തിൻെറ നാലിലൊന്നും കിട്ടുന്നതെന്നാണ് കമീഷൻെറ പഠനം. പട്ടികയിലുണ്ടെങ്കിലും 983 ഉപജാതികൾക്ക് സംവരണാനുകൂല്യമൊന്നും കിട്ടുന്നില്ല. ഇൗ സാഹചര്യത്തിൽ ഒാരോ ഉപജാതിക്കും ജനസംഖ്യാനുപാതിക സംവരണാനുകൂല്യം കിട്ടണമെന്നാണ് കമീഷൻെറ കാഴ്ചപ്പാട്. 2021ൽ നടക്കാനിരിക്കുന്ന കാനേഷുമാരിയിൽ ഒ.ബി.സി വിഭാഗങ്ങളുടെ പ്രത്യേക കണക്കെടുപ്പ് നടത്തണമെന്ന നിർദേശവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.