പ്രതി ഷാനുവും മുൻ എ.എസ്​.ഐ ബിജുവും ഫോണിൽ സംസാരിച്ചതായി സ്ഥിരീകരണം

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയശേഷം ഒന്നാം പ്രതി ഷാനു ചാക്കോയും ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എ.എസ്.ഐ ബിജുവു ം തമ്മിൽ ഫോൺ സംഭാഷണം നടന്നതായി സ്ഥിരീകരണം. ഫോറൻസിക് സയൻസ് ലബോറട്ടറി അസി. ഡയറക്ടർ രാഹിതയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ മൊഴി നൽകിയത‌്. നേരേത്ത അന്വേഷണസംഘം തന്ന ഫോണിൽനിന്ന് സംഭാഷണങ്ങൾ വേർതിരിച്ചെടുത്ത സൈബർ ഫോറൻസിക് അസി. ഡയറക്ടർ പി. ഷാജി അയച്ചുകൊടുത്ത വിഡിയോയും ചിത്രങ്ങളും വിശദമായി പരിശോധിച്ചത് രാഹിതയായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയശേഷം നടന്ന സംഭാഷണങ്ങളിലടക്കം കൃത്രിമം നടന്നിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. ഷാനുവും ബിജുവുമായുള്ള സംഭാഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ തെളിവായി നേരേത്ത ഹാജരാക്കിയിരുന്നു. കെവിെനയും അനീഷിെനയും തട്ടിക്കൊണ്ടുപോയശേഷം 2018 മേയ് 27ന് തിരിച്ചെത്തിയ അനീഷിൻെറ മൊഴി ആദ്യമെടുത്ത അന്നത്തെ ഡിവൈ.എസ്.പി ഷാജിേമാനെയും വിസ്തരിച്ചു. പ്രതികൾ സഞ്ചരിച്ച സ്ഥലം, ഫോൺ സംഭാഷണങ്ങളുടെ ദൈർഘ്യം, സമയം, ലൊക്കേഷൻ എന്നിവയിലടക്കം വിശദീകരണം നൽകാൻ ചൊവ്വാഴ്ച ഫോൺ കമ്പനി നോഡൽ ഒാഫിസർ ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളായ ചാക്കോ, റിയാസ്, വിഷ്ണു, ലിജോ, മനു മുരളീധരൻ എന്നിവരുടെ ഫോൺ കാൾ വിശദാംശമാണ് പരിശോധിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.