കേരളം ഭരിക്കുന്നത് കർഷക​െര മറന്ന സർക്കാർ -ഇബ്രാഹിംകുട്ടി കല്ലാർ

ചെറുതോണി: പ്രളയവും നാണ്യവിളകളുടെ വിലയിടിവുംമൂലം തകർന്ന കർഷകനെയും കർഷക തൊഴിലാളികളെയും മറന്ന സർക്കാറിനുള്ള തിരിച്ചടിയാണ് ജനം ഒന്നടങ്കം ലോക്സഭ തെരഞ്ഞെടുപ്പിൽ നൽകിയതെന്നും ഈ സ്ഥിതി തുടർന്നാൽ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചരിത്രത്തിൻെറ ഭാഗമായി മാറുമെന്നും ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ. കർഷകൻെറ പേര് പറഞ്ഞ് അധികാരത്തിലെത്തിയ കേരളത്തിലെ ഇടതു സർക്കാർ കർഷകരെ അവഗണിക്കുകയാണെന്നും ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ പ്രവർത്തനം മന്ദീഭവിച്ചതായും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി യോഗം ഡി.സി.സി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് ജയിംസ് മാമ്മൂടൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി അനിൽ ആനയ്ക്കനാട്ട്, ബിനോയി വർക്കി, കെ.ജെ. ജോസുകുട്ടി, സാജു കാഞ്ഞിരത്താംകുന്നേൽ, മോഹനൻ നായർ, കെ.സി. ബിന്ദു, കെ.ജെ. ജോയി, ടി.വി. മാത്യു, ജോയി കന്യാകുഴിയിൽ, മോനിക്കുട്ടി ജയിംസ്, ജോമോൻ സെബാസ്റ്റ്യൻ, ജോയി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.