നീന്തൽ പഠനം നിർബന്ധമാക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജല അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പഠനം നിർബന്ധമാക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നീന്തൽ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന‌് രൂപം നൽകിയ സിവിൽ ഡിഫൻസ‌് സംവിധാനം ശക്തിപ്പെടുത്തും. തീപിടിത്തം തടയാനുള്ള സുരക്ഷ സംവിധാനങ്ങൾ ബഹുനില കെട്ടിടങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഫയർഫോഴ‌്സ‌് ഓഫിസേഴ‌്സ‌് അസോസിയേഷൻ (കെ.എഫ‌്.ഒ.എ) സംസ്ഥാന സമ്മേള‌നം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ദുരന്തങ്ങളുണ്ടാകുമ്പോൾ ഫയർഫോഴ‌്സ‌് എത്തുംവരെയുള്ള സമയം നിർണായകമാണ‌്. ഈ സമയത്ത‌് നന്നായി ഇടപെടാനാകുന്നവരാണ‌് സിവിൽ ഡിഫൻഫ‌് ടീം. വാഹനാപകടങ്ങളുണ്ടാകുമ്പോഴും ഇവർക്ക‌് രക്ഷാപ്രവർത്തനം നടത്താനാകും. ഇവർക്ക് പരിശീ‌ലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എഫ‌്.ഒ.എ സംസ്ഥാന പ്രസിഡൻറ് കെ.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ആർ. പ്രസാദ്, റീജനൽ ഫയർ ഓഫിസർ എം. നൗഷാദ്, അരുൺ ഭാസ്കർ, കെ.എഫ്.ഒ.എ ജോയൻറ് സെക്രട്ടറി കെ.വി. ലക്ഷ്മണൻ, വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹരികുമാർ, ട്രഷറർ പി.എസ് സാബുലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.