കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്​സ്​ രക്ഷിച്ചു

തിരുവാർപ്പ്: ഉപയോഗശൂന്യമായ കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കാഞ്ഞിരം കവലക്ക് സമീപം ചൊവാഴ ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. മരത്തിൽ കെട്ടിയിരുന്ന പോത്ത് കയറുപൊട്ടിച്ച് ഓടുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. കാഞ്ഞിരം തയ്യിൽ ജോഷിച്ചൻെറ പുരയിടത്തിലെ കിണറ്റിലാണ് ഇരവുവേലി റെബേഷിൻെറ പോത്ത് വീണത്. നാട്ടുകാർ അറിയിച്ചതിനുസരിച്ച് കോട്ടയത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽനിന്ന് പോത്തിനെ പുറത്തെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.