ചരമം+++with photo++ആദ്യ തിമിര ശസ്​ത്ര​ക്രിയ നടത്തിയ ഡോ. പട്രീഷ്യ നിര്യാതയായി

photo f:\\tue\\photos\patricia bath in ftp സാൻഫ്രാൻസിസ്കോ: നേത്രരോഗ ചികിത്സരംഗത്ത് വിപ്ലവം സൃഷ്ടിച്ച തിമിര ശസ്ത്രക്രിയയുടെ ഉപജ്ഞാ താവും വിഖ്യാത നേത്രരോഗ വിദഗ്ധയുമായ ഡോ. പട്രീഷ്യ ബാത്ത് നിര്യാതയായി. ആഫ്രോ -അമേരിക്കൻ വംശജയായ ഇവർക്ക് 76 വയസ്സായിരുന്നു. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻഫ്രാൻസിസ്കോ മെഡിക്കൽ സൻെററിൽ അർബുദരോഗ ചികിത്സക്കിടെയാണ് മരണം. മേയ് 30 നായിരുന്നു അന്ത്യമെന്ന് ഇവരുടെ മകൾ ഡോ. എർക്ക ബാത്ത് അറിയിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ഹാർലെമിൽ ജനിച്ച ഇവർ ജൂൽസ് സ്റ്റെയിൻ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ നേത്രരോഗ വിദഗ്ധയായിരുന്നു. 1970ൽ ഇവരുടെ നേതൃത്വത്തിൽ അമേരിക്കയിൽ പ്രവർത്തനം തുടങ്ങിയ 'അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്സ്' എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ ലോകത്താകമാനം അന്ധത നിവാരണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. 'കാഴ്ച മനുഷ്യൻെറ അടിസ്ഥാന അവകാശം' എന്ന മുദ്രാവാക്യവുമായി സംഘടന ലോക വ്യാപകമായി പ്രവർത്തിച്ചുവരുന്നുണ്ട്. സംഘടനയുടെ ഭാഗമായി ഡോ. പട്രീഷ്യ നൈജീരിയയിലും പാകിസ്താനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലേസർ നേത്രചികിത്സ വികസിപ്പിക്കുന്നതിലും ഇവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.