വനിതകൾ മുന്നിട്ടിറങ്ങി; ജലസമൃദ്ധിയിൽ വെള്ളിയാമറ്റം ഗ്രാമം

തൊടുപുഴ: മലമുകളിലെ ഉറവകളിൽനിന്ന് സമൃദ്ധമായി വെള്ളം കിട്ടിയിരുന്നു അടുത്ത കാലംവരെ വെള്ളിയാമറ്റം ഗ്രാമവാസിക ൾക്ക്. എന്നാൽ, കുറച്ചുനാളുകളായി ഇവ നിലച്ചു. നീർച്ചാലുകൾ വറ്റിവരണ്ടു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. ഭൂരിപക്ഷവും സാധാരണക്കാരായതിനാൽ സ്വന്തം നിലയിൽ കിണർകുഴിക്കാനുള്ള ശേഷിയും പലർക്കുമില്ലായിരുന്നു. നാട്ടുകാർ ഗ്രാമപഞ്ചായത്തിനെ സമീപിച്ചു. അങ്ങനെയാണ‌് കുടിവെള്ളത്തിനായുള്ള ആളുകളുടെ അന്വേഷണം തൊഴിലുറപ്പു പദ്ധതിയിലേക്ക് നീണ്ടത‌്. തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പരിപാടിയുമായി സമന്വയിപ്പിച്ചപ്പോൾ വെള്ളിയാമറ്റം ഗ്രാമത്തിൽ ലഭിച്ചത് അഭൂതപൂർവമായ ജലസമൃദ്ധി. ജില്ലയിൽ മറ്റൊരു ഗ്രാമപഞ്ചായത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് ആദിവാസിമേഖല കൂടിയായ വെള്ളിയാമറ്റം സ്വായത്തമാക്കിയത്. കിണർ നിർമാണത്തിൽ വൈദഗ്ധ്യമുള്ളവരുടെ അഭാവം ആദ്യം വലിയ പ്രശ്നമായിരുന്നെങ്കിലും പിന്നീട് സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങി കിണർ നിർമാണ പരിശീലനം നേടി. ഒടുവിൽ കിണറുകളൊന്നൊന്നായി നിർമിച്ചുനൽകി തൊഴിലാളി സംഘം വിജയപാത തെളിച്ചു. കല്ലുകെട്ടാൻ മാത്രമാണ‌് പുരുഷന്മാരുടെ സേവനം ഉപയോഗിച്ചത‌്. പിന്നീട് കിണറുകൾ, കുളങ്ങൾ, തടയണകൾ, കയ്യാലകൾ തുടങ്ങി ജലസംരക്ഷണ പ്രവർത്തനങ്ങളെല്ലാം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളിയാമറ്റം നേട്ടം കൊയ്തു. നിർമാണ േജാലികർക്കെല്ലാം വനിതകളാണ് നേതൃത്വം നൽകിയതെന്ന പ്രത്യേകതയും വെള്ളിയാമറ്റത്തെ ഈ ജനകീയ കൂട്ടായ്മക്കുണ്ട്. 52 കിണറുകളും എട്ട് തടയണകളുമാണ് കഴിഞ്ഞ സാമ്പത്തികവർഷം പഞ്ചായത്തിൽ രൂപപ്പെട്ടത‌്. ഇതുകൂടാതെ വടക്കനാറിന് കുറുകെ കൃഷിക്ക് അനുയോജ്യമായ നാല് കുളങ്ങളും നാല് തടണകളും നിർമിച്ചു. ഇത‌് നാടിനെയാകെ ഇേപ്പാൾ ജലസമൃദ്ധമാക്കിയിരിക്കുകയാണ്. നാല് കുളങ്ങൾക്ക് കയർഭൂവസ്ത്രം ഉപയോഗിച്ചാണ് ഭിത്തി നിർമിച്ചത്. 64 തൊഴിലാളികൾ 61 ദിവസംകൊണ്ടാണ് ഈ തടയണകൾ നിർമിച്ചത്. 4,86,000 രൂപയാണ് ഇതിനായി ചെലവിട്ടത്. കൂടാതെ, വെള്ളിയാമറ്റത്തെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ തൊഴിലുറപ്പുകൂട്ടം കരിങ്കല്ല‌് ഉപയോഗിച്ച‌് 2,250 മീറ്റർ കയ്യാലകളും നിർമിച്ചുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.