നെടുങ്കണ്ടം ടൗണിൽനിന്ന്​ കവർ പാലുകൾ മോഷണം പോകുന്നു

നെടുങ്കണ്ടം: അതിരാവിലെ നെടുങ്കണ്ടം ടൗണിലെ വിവിധ പ്രദേശങ്ങളിൽ വിതരണ ഏജൻസികൾ ഇറക്കിവെച്ചിട്ടു പോകുന്ന കവർ പാലുകൾ മോഷണം പോകുന്നതായി വ്യാപക പരാതി. ഓരോ കടകളിൽനിന്നും അഞ്ചും ആറും കവർ പാലുകളാണ് മോഷണം പോകുന്നത്. വിതരണക്കാർ വൈകീട്ട് പണം വാങ്ങാൻ എത്തുമ്പോൾ ഇതേ ചൊല്ലി കടക്കാരുമായി വാക്കേറ്റവും പതിവാണ്. കഴിഞ്ഞ ദിവസം മുഖം പാതി മറച്ച സ്ത്രീ പാൽ മോഷ്ടിക്കുന്ന ദൃശ്യം സി.സി ടിവിയിൽ തെളിഞ്ഞിരുന്നു. മിൽമ, മലനാട് തുടങ്ങിയ കമ്പനികളുടെ നൂറുകണക്കിന് കവർ പാലുകളാണ് ടൗണിലെ പല കടകളിൽ ഇറക്കിവെക്കുന്നത്. ഏജൻസികൾ ദിവസവും പുലർച്ച കടകളിൽ പാൽ ഇറക്കിവെച്ച ശേഷം മടങ്ങും. മണിക്കൂറുകൾക്കു ശേഷമാവും ഉടമകൾ കട തുറക്കാനെത്തുന്നത്. ഇതിനോടകം മോഷ്ടാക്കൾ പാൽ കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഭക്ഷ്യസുരക്ഷ പോസ്റ്റർ ഡിസൈൻ മത്സരം ജൂൺ അഞ്ചിന് തൊടുപുഴ: ഭക്ഷ്യസുരക്ഷ വാരാചരണത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് രാവിലെ 11ന് അടിമാലി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പോസ്റ്റർ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാം. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ളതായിരിക്കണം പോസ്റ്റർ ഡിസൈൻ. ആർട്ട് പേപ്പർ, ക്രയോൺ തുടങ്ങി വരക്കാൻ ആവശ്യമായ സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. രണ്ടുമണിക്കൂറായിരിക്കും മത്സരം. സമാപന ദിവസം തൊടുപുഴ സിവിൽ സ്റ്റേഷനിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നതും മികച്ച ഡിസൈനിങ്ങിന് േപ്രാത്സാഹന സമ്മാനം നൽകുന്നതായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂൺ അഞ്ചിനകം ഫോണിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7593873302, 8943346546. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ േഗ്രഡിങ് സംവിധാനം തൊടുപുഴ: കുടുംബശ്രീ അയൽക്കൂട്ട വർഷാചരണത്തിൻെറ പ്രധാന പ്രവർത്തനമായ ത്രിതല യൂനിറ്റുകളുടെ നടത്തിപ്പ് പ്രവർത്തനം എന്നിവയുടെ വിലയിരുത്തലും േഗ്രഡിങ്ങും ജില്ലയിൽ പുരോഗമിക്കുന്നു. സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടം എന്നീ ത്രിതല യൂനിറ്റുകളെ വിലയിരുത്തി കുടുംബശ്രീ സംഘടന സംവിധാനങ്ങളെ പൊതുവെ ശാക്തീകരിക്കുന്നതുമായ പരിപാടിയാണ് േഗ്രഡിങ്. കുടുംബശ്രീ പ്രവർത്തനങ്ങൾ എത്രത്തോളം താഴെത്തട്ടിൽ എത്തിയിട്ടുണ്ടെന്നു മനസ്സിലാക്കുക, അയൽക്കൂട്ടങ്ങൾ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വിലയിരുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രവർത്തന മികവ് കുറവായ യൂനിറ്റുകളെ ഉയർത്തിക്കൊണ്ടുവരാനും ഇതിലൂടെ സാധിക്കും. സി.ഡി.എസ് സംവിധാനത്തെ കുടുംബശ്രീ ജില്ല മിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും എ.ഡി.എസ് സംവിധാനം പരിശീലന ഗ്രൂപ്പുകളുടെ അല്ലെങ്കിൽ റിസോഴ്സ്പേഴ്സൻമാരുടെ നേതൃത്വത്തിലും വിലയിരുത്തും. അയൽക്കൂട്ടം സ്വയം വിലയിരുത്തൽ നടത്തും. ശേഷം 80 ശതമാനത്തിലധികം മാർക്ക് ലഭ്യമായവയെ പരിശീലന ഗ്രൂപ്പുകളുടെ അല്ലെങ്കിൽ റിസോഴ്സ്പേഴ്സൻമാരുടെ നേതൃത്വത്തിൽ വിലയിരുത്തി േഗ്രഡ് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.