കട്ടപ്പന ഗവ. കോളജിൽ റിസർച്ച് സെൻറർ ആരംഭിക്കാൻ അനുമതി

കട്ടപ്പന ഗവ. കോളജിൽ റിസർച്ച് സൻെറർ ആരംഭിക്കാൻ അനുമതി കട്ടപ്പന: കട്ടപ്പന ഗവ. കോളജിലെ മലയാള വിഭാഗത്തിന് റിസർച്ച് സൻെറർ ആരംഭിക്കാൻ എം.ജി സർവകലാശാല സിൻഡിക്കേറ്റിൻെറ അനുമതി ലഭിച്ചു. കോളജിലെ പല വിദ്യാർഥികൾക്കും നെറ്റ് ലഭിക്കുന്നുണ്ടെങ്കിലും തുടർന്ന് ഗവേഷണം ചെയ്യണമെങ്കിൽ സർവകലാശാലയിലും മറ്റു പോകേണ്ടിവന്നിരുന്നു. ഇതിന് പരിഹാരമാണ് റിസർച്ച് സൻെറർ. രണ്ടുവർഷമായി കോളജിൻെറ നേതൃത്വത്തിൽ നടത്തിയ ശ്രമമാണ് ഇതോടെ പൂവണിഞ്ഞത്. സർവകലാശാലക്ക് കീഴിൽ കോളജിൽ ഗവേഷണം ചെയ്യാൻ സാധിക്കുന്നതിനൊപ്പം കലാലയത്തിലെ മലയാളം വിഭാഗം ലൈബ്രറിയുടെ സേവനവും ഇനി വിദ്യാഥികൾക്ക് വിനിയോഗിക്കാം. കോളജിൻെറ 40ാം വാർഷികവും മലയാളം വിഭാഗത്തിൻെറ 25ാം വാർഷികവും കഴിഞ്ഞവർഷം ആഘോഷിച്ചതിനു പിന്നാലെയാണ് ഹൈറേഞ്ചിലെ ഗവേഷണ വിദ്യാർഥികൾക്ക് അനുഗ്രഹമായി റിസർച്ച് സൻെറർ ആരംഭിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഇനി ഗവേഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ കോളജിൽ ഒരുക്കും. ലൈബ്രറി വികസിപ്പിക്കാനുള്ള നടപടികളും ഉണ്ടാകും. കഴിഞ്ഞ അധ്യയനവർഷം ഡോക്ടറേറ്റ് ഉള്ള മൂന്ന് അധ്യാപകരുടെ സേവനം കോളജിൽ ലഭിച്ചത് പ്രയോജനപ്പെടുത്തിയാണ് റിസർച്ച് സൻെറർ ലഭ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.