സഞ്ചാരികൾക്ക്​ നാലു മാസമായി തുറന്ന്​ കൊടുത്ത ഇടുക്കി ഡാം ഇന്ന് അടക്കും* 1,07,123 പേരാണ് അണ​ക്കെട്ട്​ സന്ദർശിച്ചത്

ചെറുതോണി: കഴിഞ്ഞ നാലുമാസമായി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത ഇടുക്കി ഡാം വെള്ളിയാഴ്ച അടക്കും. ആദ്യമായാണ് തുടർച്ചയായി ഇത്രയും ദിവസം ഡാം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. ജനുവരി 28ന് ആരംഭിച്ച് വ്യാഴാഴ്ച ഡാം അടക്കുേമ്പാൾ 1,07,123 പേരാണ് സന്ദർശിച്ചത്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളെ ബന്ധിപ്പിക്കുന്ന കുറവൻ കുറത്തി മലകളെയും അണക്കെട്ടിനോട് ചേർന്നുള്ള വൈശാലി ഗുഹയും വെള്ളാപ്പാറ ചാരനെള്ള് ഗുഹ, ബട്ടർഫ്ലൈ പാർക്ക് എന്നിവ കാണാൻ ദിനേന ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. യാത്രക്കാർക്ക് സന്ദർശനം സുഗമമാക്കാൻ ഒരേസമയം 12 പേർക്ക് സഞ്ചരിക്കാവുന്ന നാല് ബഗി കാറുകളാണ് നിരന്തരം സർവിസ് നടത്തിയത്. മുതിർന്നവരെ കൂടാതെ ആയിരത്തിലധികം കുട്ടികളും അണക്കെട്ട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.