വാഹന പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ്​ പിടിച്ചു; രണ്ട​ുപേർ പിടിയിൽ

നെടുങ്കണ്ടം: അതിർത്തി ചെക്പോസ്റ്റിലും ചോറ്റുപാറയിലും എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിലും കാറിലുമായി എത്തിയ സംഘത്തിൽ രണ്ടുപേർ പിടിയിലായി. രണ്ടുപേർ രക്ഷപ്പെട്ടു. കണ്ണൂർ തളിപ്പറമ്പ് ശ്രീകണ്ഠാപുരം ഇടശ്ശേരിൽ റിേൻറാ (28), ആലപ്പുഴ ആര്യനാട് തലവടി കുറ്റിപ്പുറത്ത് വെളിയിൽ ശരത് (21) എന്നിവരാണ് അറസ്റ്റിലായത്. കമ്പത്തുനിന്ന് കഞ്ചാവുമായി എത്തിയ യുവാക്കൾ സഞ്ചരിച്ച കെ.എൽ 40 കെ 1962 ഫോർഡ് ഫിഗോ കാറും 750 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. കമ്പംമെട്ട് എക്സൈസ് ചെക്പോസ്റ്റിൽ വ്യാഴാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തൂക്കുപാലത്തിനടുത്ത്്് ചോറ്റുപാറ ഭാഗത്ത്് എക്സൈസ് നടത്തിയ രാത്രി വാഹന പരിശോധനയിൽ ബൈക്കിൻെറ സീറ്റിനടിയിലായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മുക്കാൽ കിലോ കഞ്ചാവാണ് പിടികൂടിയത്. ബൈക്കിലെത്തിയ രണ്ടുപേർ എക്സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച്്് ഓടിപ്പോയി. പിന്നാലെ എത്തിയ എക്സൈസ് കെ.എൽ 37 ജെ 2608 എൻഫീൽഡ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 750 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇടുക്കി എക്സൈസ് െഡപ്യൂട്ടി കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഉടുമ്പൻചോല റേഞ്ചും പ്രത്യേക ടീമും ചോറ്റുപാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ കഞ്ചാവ് പിടികൂടാനായത്. പ്രതികൾ ഓടിപ്പോയതിനാൽ ബൈക്ക് ഉടമസ്ഥൻ ഈരാറ്റുപേട്ട നടക്കൽ പേരമ്പലത്തിൽ മുഹമ്മദ് ഫിറോസ് (19) എന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.