മാതൃസംഗമവും മെഗാക്വിസും ഇന്ന്​

കോട്ടയം: കോട്ടയം അതിരൂപതയുടെ അൽമായ വനിത സംഘടനയായ ക്‌നാനായ കത്തോലിക്ക വിമൻസ് അസോസിയേഷൻ വിസിറ്റേഷൻ സന്യാസിനി സ മൂഹത്തിൻെറ പങ്കാളിത്തത്തോടെ വെള്ളിയാഴ്ച രാവിലെ 10 മുതൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സൻെററിൽ മാതൃസംഗമം സംഘടിപ്പിക്കും. സഭാ-സമുദായ വിഷയത്തിൽ ആയിരം വനിതകൾ പങ്കെടുക്കുന്ന മെഗാക്വിസും മാതൃദിന അവബോധ ക്ലാസും കലാപരിപാടികളും മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. കൂടാതെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച മാതാക്കളെ ആദരിക്കും. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡൻറ് ഡോ. മേഴ്‌സി ജോൺ അധ്യക്ഷതവഹിക്കും. അതിരൂപത വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലയിനുമായ മോൺ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. വിസിറ്റേഷൻ സന്യാസിനി സമൂഹം അസി. സുപ്പീരിയർ ജനറൽ സിസ്റ്റർ സുനിത മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.