അമ്മയും കുഞ്ഞും ആശുപത്രി നിർമാണം പുരോഗമിക്കുന്നു

വൈക്കം: താലൂക്ക്ആശുപത്രിയോടനുബന്ധിച്ച് നിർമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച പത്തരക്കോടി വിനിയോഗിച്ച് നിർമിക്കുന്ന ആശുപതിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. പിന്നാക്ക മേഖലയായ വൈക്കം മേഖലയിലെ പാവപ്പെട്ട രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു നടപടി സ്വീകരിച്ചത്. ആറു നിലയിലായി നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിൻെറ നാലുനില പൂർത്തീകരിച്ചു. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നാണ് തീരുമാനം. ഒ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ഒരു ആശുപത്രിയാണ് വൈക്കം താലൂക്ക് ആശുപത്രി. കൂടാതെ ഏറ്റവും കൂടുതൽ പ്രസവവും നടക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി വൈക്കത്തു പ്രവർത്തനം ആരംഭിക്കുന്നതോടെ മെച്ചപ്പെട്ട ചികിത്സയുടെ വഴി തുറക്കും. വൻ തുക മുടക്കി സ്വകാര്യആശുപതികളിൽനിന്ന് ചികിത്സാ സൗകര്യം നേടുന്ന കോട്ടയം, എറണാകുളം ജില്ലകളിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ മെച്ചപ്പെട്ട ചികിത്സാസൗകര്യമാണ് കൈവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.