ചിറ്റാറിന്​ പുനർജന്മമേകി പുനർജനി മിഷൻ

കാഞ്ഞിരപ്പള്ളി: അന്ത്യശ്വാസം വലിക്കുന്ന ചിറ്റാറിനു പുനർജന്മമേകി ചിറ്റാർ പുനർജനി മിഷൻ. മാലിന്യവും മണ്ണും കെട ്ടിക്കിടന്ന് കാടുപിടിച്ച് ഒഴുക്കുനിലച്ച ചിറ്റാറിൻെറ ഗതകാല പ്രൗഢി വീണ്ടെടുക്കാൻ നാടൊന്നിച്ചപ്പോൾ പുഴക്ക് പുതുജീവനായി. സർക്കാറിൻെറ മഴക്കാലപൂർവ ശുചീകരണത്തിൻെറ ഭാഗമായാണ് സന്നദ്ധ പ്രവർത്തകരുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ പുഴ ശുചീകരണ സംരക്ഷണ പ്രവർത്തനം നടക്കുന്നത്. മേയ് 11ന് ആരംഭിച്ച ശുചീകരണം 10 ദിവസം നീളും. കോവിൽകടവ് മുതൽ ബസ് സ്റ്റാൻഡ് ജങ്ഷൻവരെയുള്ള ഭാഗത്തെ മാലിന്യം നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അക്കരപള്ളിക്ക് സമീപമുണ്ടായിരുന്ന കുളിക്കടവിലേക്കുള്ള വഴിതെളിച്ച് കടവ് വീണ്ടെടുത്തു. മഴക്കാലപൂർവ ശുചീകരണത്തിനായി വാർഡുകൾക്ക് ലഭിച്ച ഫണ്ട് വിനിയോഗിച്ചാണ് ശുചീകരണം നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ പറഞ്ഞു. തുടർന്ന് പുഴയിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയ എട്ടുപേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. പുഴയെ സംരക്ഷിക്കാൻ ബഹുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ തുടർന്നും സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.