പ്രതിഷേധിച്ചു

കോട്ടയം: കൊൽക്കത്തയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നയിച്ച റോഡ് ഷോക്കുനേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അഴ ിച്ചുവിട്ട ആക്രമണത്തിനെതിരെ കോട്ടയം ഗാന്ധിസ്ക്വയറിൽ വായ്മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. ബി.ജെ.പി മേഖല പ്രസിഡൻറ് അഡ്വ. നരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശാരദ ചിട്ടിത്തട്ടിപ്പ് ഉൾപ്പെടെ അഴിമതി കേസുകളിൽ ജയിലിൽ പോകുമെന്ന് ഉറപ്പായപ്പോൾ ബംഗാളിൽ വ്യാപക കലാപത്തിനു ശ്രമിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജിയെന്ന് നാരായണൻ നമ്പൂതിരി പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻ നായർ മുഖ്യപ്രഭാഷണം നടത്തി. പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ലിജിൻ ലാൽ, സി.എൻ. സുഭാഷ്, എം.എസ്. കരുണാകരൻ, കൃഷ്ണകുമാർ നീറികാട്, രവീന്ദ്രനാഥ് വാകത്താനം, ലാൽ കൃഷ്ണ, പ്രഫ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.