സൈനിക ബഹുമതികളോടെ സംസ്കരിച്ചു

ചങ്ങനാശ്ശേരി: പശ്ചിമബംഗാൾ അതിർത്തിയിൽ വാഹനാപകടത്തിൽ മരിച്ച ബി.എസ്.എഫ് കോൺസ്റ്റബിൾ മനുവിൻെറ മൃതദേഹം സൈനിക ബഹു മതികളോടെ വാഴപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തെ ബി.എസ്.എഫ് തൃശൂർ യൂനിറ്റ് അനുഗമിച്ചു. വാഴപ്പള്ളി ഗായത്രി വിദ്യാമന്ദിറിൽ രാവിലെ ഒമ്പത് മുതൽ 11വരെ മൃതദേഹം പൊതുദർശനത്തിന് െവച്ചശേഷമാണ് സംസ്കാരം നടത്തിയത്. ബി.എസ്.എഫ് ഗാർഡ് ഓഫ് ഹോണർ നൽകി. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ തുടങ്ങിയവർ മനുവിൻെറ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.