പൈപ്പിനുള്ളിൽ വേര്; കുടിവെള്ളം മുട്ടി

വൈക്കം: ജലവിതരണ പൈപ്പിനുള്ളിൽ വളർന്നിറങ്ങിയ വൃക്ഷത്തിൻെറ വേര് ഉദയനാപുരം കാരയിൽ കണിയാംതോട് പ്രദേശത്തെ ജനങ്ങ ളുടെ കുടിവെള്ളം മുട്ടിച്ചു. നാലുമാസമായി കുടിവെള്ള വിതരണം കാര്യക്ഷമമാകുന്നില്ലെന്ന് ആരോപിച്ചു ജനങ്ങൾ നിരന്തരം പരാതി ഉയർത്തിയതോടെ വാട്ടർ അതോറിറ്റി അധികൃതർ ജലവിതരണ പൈപ്പ് പരിശോധിച്ചപ്പോഴാണ് പൊട്ടിയ പൈപ്പിനുള്ളിലേക്ക് ആറു മീറ്റർ നീളത്തിൽ വളർന്നു തിങ്ങിയ വേരുകണ്ടെത്തിയത്. വേരുനീക്കി കേടായ ജലവിതരണ പൈപ്പിനു പകരം പുതിയ പൈപ്പ് സ്ഥാപിച്ചതോടെ ചൊവ്വാഴ്ച ശുദ്ധജലവുമെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.