വൈദ്യുതി ലൈനിൽ തീപിടിച്ചു

എരുമേലി: വൈദ്യുതി ലൈനിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പടര്‍ത്തി. എരുമേലി-റാന്നി റോഡില്‍ പഴയ തിയറ്ററിനു സമീപത ്തെ വൈദ്യുതി ലൈനില്‍ ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. വൈദ്യുതി തൂണില്‍ സ്ഥാപിച്ച എല്‍.ടി ലൈനുകള്‍ ബന്ധിപ്പിക്കുന്ന ബോക്‌സിലും വൈദ്യുതി ലൈനിലുമാണ് തീപിടിച്ചത്. സ്‌ഫോടനശബ്ദത്തോടെ തീആളിക്കത്തുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പേട്ട തുള്ളുന്ന തീര്‍ഥാടകരുടെ തിരക്ക് ഉണ്ടായിരുന്ന റോഡിലേക്ക് തീപ്പൊരികള്‍ തെറിച്ചുവീണെങ്കിലും ഓടി മാറിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ഓഫ് ചെയ്തു. ഉടന്‍ സമീപത്തെ വ്യാപാരികള്‍ തീഅണക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള അഗ്നിശമനസേനയും സ്ഥലത്തെത്തി. എരുമേലി ടൗണിനു സമീപത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പലയിടത്തായി നിരവധി തവണയാണ് ഇത്തരത്തില്‍ തീപിടിത്തമുണ്ടായത്. അന്തരീക്ഷ ചൂടും വൈദ്യുതി ലൈനുകള്‍ ബന്ധിപ്പിക്കുന്ന പ്ലാസ്റ്റിക് നിര്‍മിത ബോക്‌സില്‍ ഉണ്ടാകുന്ന ചൂടും ക്രമാതീതമായി വർധിക്കുന്നതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും തീപിടിത്തത്തിനു കാരണമാകുന്നതെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.