സ്‌കൂൾ തുറക്കുംമുമ്പ്​ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

പൊൻകുന്നം: ഈ മാസം അവസാനം എല്ലാ സ്‌കൂളുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിർദേശം നൽകി. അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നും നിർദേശമുണ്ട്. സ്‌പെഷൽ ഫീസ് അക്കൗണ്ടിലെ തുക ഉടൻ പിൻവലിച്ച് സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിനിയോഗിക്കാനും കർശന നിർദേശം നൽകി. പെയിൻറിങ് ഉൾപ്പെടെയുള്ളവക്ക് തുക വിനിയോഗിക്കാം. മുമ്പ് കുട്ടികളിൽനിന്ന് ഈടാക്കിയ സ്‌പെഷൽ ഫീസ് ഉപയോഗിക്കാതെ അക്കൗണ്ടുകളിലുണ്ട്. 15നു മുമ്പ് ഈ തുക പിൻവലിച്ച് ഉപയോഗിക്കാനാണ് നിർദേശം. തുക വിനിയോഗിക്കാത്ത സ്‌കൂളുകളുടെ പ്രഥമാധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. ഉടമകളില്ലാത്ത 21 വാഹനങ്ങൾ ലേലം ചെയ്യും പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ പൊലീസ് സ്‌റ്റേഷനുകളിൽ ഉടമകളില്ലാതെ 21 വാഹനങ്ങൾ. മേയ് 31നകം ഉടമസ്ഥരെത്തിയില്ലെങ്കിൽ പരസ്യലേലം നടത്താൻ തീരുമാനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ പലപ്പോഴായി കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചതാണ്. വർഷങ്ങളായി സൂക്ഷിക്കപ്പെട്ടവയുമുണ്ട്. ബൈക്കുകളാണ് ഏറെയും. പൊൻകുന്നം പൊലീസ് സ്‌റ്റേഷനിൽ അഞ്ച് ബൈക്കും ഒരു ഓട്ടോയുമാണ് അവകാശികളില്ലാതെയുള്ളത്. മണിമലയിൽ ഒരു ബൈക്കുണ്ട്. എരുമേലി പൊലീസ് സ്‌റ്റേഷനിൽ 12 ഇരുചക്രവാഹനങ്ങളും രണ്ട് ഓട്ടോയുമാണുള്ളത്. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഉടമകൾക്ക് അവകാശവാദം ഉന്നയിക്കാം. സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അടുത്ത് ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് 31വരെയാണ് സമയം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.