ആറ്റുപുറമ്പോക്കില്‍ കുടുംബം ഷെഡുകെട്ടി താമസം തുടങ്ങി, പഞ്ചായത്ത്​ അധികൃതർ പൊളിച്ചുനീക്കി

മുണ്ടക്കയം: വെള്ളനാടി തോട്ടത്തിനോട് ചേര്‍ന്നു മണിമലയാറ്റിന്‍ തീരത്ത് ദലിത് കുടുംബം ൈകയേറി ഷെഡ് െവച്ചത് പൊലീസും പഞ്ചായത്ത് അധികൃതരുമെത്തി പൊളിച്ചുനീക്കി. പത്തുവര്‍ഷമായി മുണ്ടക്കയത്തും പരിസരങ്ങളിലും വാടകക്ക് താമസിച്ചുവരുന്ന ചങ്ങനാശ്ശേരി തോട്ടാശ്ശേരില്‍ ദിലീപ്, ഭാര്യ ലിജ, ഏഴുമാസം പ്രായമുള്ള മകള്‍ ദേവകൃഷ്ണ, ദിലീപിൻെറ സഹോദരന്‍ ദീപു എന്നിവരാണ് മൂന്നാഴ്ച മുമ്പ് മണിമലയാറിനോട് ചേര്‍ന്നു കാട് വെട്ടിത്തെളിച്ച് ഷെഡ് സ്ഥാപിച്ച് താമസം തുടങ്ങിയത്. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി തിങ്കളാഴ്ച 3.30ഓടെ മുണ്ടക്കയം പൊലീസുമായി എത്തി ഷെഡ് പൊളിച്ചുനീക്കി. തങ്ങള്‍ക്ക് താമസിക്കാന്‍ വീടിെല്ലന്നും അതിനാല്‍ ഇവിടം വിട്ടുപോകിെല്ലന്നും ഇവര്‍ അധികാരികളെ അറിയിച്ചു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11ഓടെ പഞ്ചായത്ത് ഓഫിസില്‍ ഹാജരാകാന്‍ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. 1997 വരെ ആറ്റുപുറമ്പോക്കില്‍ താമസിച്ചു വന്നിരുന്ന വലിയവീട്ടില്‍ റെജി പോത്തൻെറ മകളാണ് ലിജ. അന്നത്തെ വെള്ളപ്പൊക്കത്തില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 32 കുടുംബങ്ങളില്‍ റെജി പോത്തനുമുണ്ടായിരുന്നുവെന്നു പറയുന്നു. മറ്റുള്ളവര്‍ക്കെല്ലാം സ്ഥലവും വീടും നല്‍കിയെങ്കിലും തങ്ങളെ അധികാരികള്‍ ഒഴിവാക്കിയെന്നും അതിനാല്‍ ഇവിടെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാെണന്നുമാണ് ഇവരുടെ നിലപാട്. എന്നാൽ, പഞ്ചായത്ത് ഭൂമി വില്‍ക്കാനോ ൈകയേറാനോ ആര്‍ക്കും അവകാശമിെല്ലന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.