അതിരുതർക്ക കേസിലെ പ്രതിയെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൊൻകുന്നം: അതിരുതർക്ക കേസിലെ പ്രതി ദേഹാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് രണ്ടുദിവസമായി വിവിധ ആശുപത്രികളിലൂടെ പരിശോധനകളുമായി പൊലീസ്. ഒടുവിൽ റിമാൻഡിലായ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം നരിയനാനി മാന്തറയിൽ അതിരുതർക്കത്തിനിടെ അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ചെന്നാണ് കേസ്. ഇവരുടെ കൈവിരലിന് പൊട്ടലുണ്ട്. സംഭവത്തിൽ തേക്കുംതോട്ടത്തിൽ ടി. തോമസിനെയാണ് (കുഞ്ഞമ്മച്ചൻ -62) കഴിഞ്ഞ ദിവസം പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദനയാണെന്ന് പറഞ്ഞ പ്രതിയെ ആദ്യം പൊൻകുന്നത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പ്രശ്‌നം പരിശോധനകളിൽ കാണാത്തതിനാൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക് അയച്ചു. അവിടെ ആറുമണിക്കൂർ നിരീക്ഷണത്തിനുശേഷം ആരോഗ്യപ്രശ്‌നമില്ലാത്തതിനാൽ തിരിച്ച് പൊൻകുന്നത്ത് കൊണ്ടുവന്നു. എന്നാൽ, വീണ്ടും അസ്വസ്ഥത കാണിച്ചതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാക്കി. ഇതിനിടെ ഇ.സി.ജിയിൽ നേരിയ വ്യത്യാസമുള്ളതിനാൽ മെഡിക്കൽ കോളജിലേക്ക് വീണ്ടുമയച്ചു. ഇതിനിടെ കോടതിയിൽ കേസിൻെറ രേഖകൾ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. റിമാൻഡിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.