ഭാഗവത സപ്താഹ യജ്ഞവും നരസിംഹ ജയന്തി ആഘോഷവും

കടുത്തുരുത്തി: കാപ്പുന്തല കുറുമാപ്പുറം നരസിംഹസ്വാമി ക്ഷേത്രത്തിലെ ചൊവ്വാഴ്ച മുതൽ 21 വരെ നടക്കും. ചൊവ്വാഴ്ച രാവിലെ ആറിന് ഗണപതി ഹോമം, 7.30 മുതൽ വിശേഷാൽ പൂജകളും വഴിപാടുകളും ഒമ്പത് മുതൽ നാരായണീയ പാരായണം, വൈകീട്ട് അഞ്ചിന് വിഗ്രഹ വിളംബര ഘോഷയാത്ര, 6.30ന് ദീപാരാധന, 6.45ന് വിഗ്രഹപ്രതിഷ്ഠ, ഏഴിന് ഭദ്രദീപ പ്രകാശനം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നടത്തും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ കൊട്ടുകാപ്പള്ളി നിർവഹിക്കും. ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ഭാഗവത പാരായണവും പ്രഭാഷണവും തുടർന്ന് ദീപാരാധനയും. സമാപന ദിവസമായ 21ന് വൈകീട്ട് 7.15ന് നൃത്തസന്ധ്യ, ഒമ്പതു മുതൽ നൃത്തസംഗീത നാടകം. കുംഭകുട ഘോഷയാത്ര കറുകച്ചാൽ: നെടുംകുന്നം ഭഗവതീക്ഷേത്രത്തിലെ മേടപ്പൂര ഉത്സവത്തോടനുബന്ധിച്ച് ദേവഗിരി ഓംശിവ ഭജന കലാസമിതിയുടെ നേതൃത്വത്തില്‍ കാവടി, കുംഭകുട ഘോഷയാത്ര നടത്തി. ദേവഗിരിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് ജി. രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കൽ, പഠനോപകരണ വിതരണം എന്നിവ നടത്തി. ജില്ല പഞ്ചായത്ത് അംഗം അജിത് മുതിരമല, പഞ്ചായത്ത് അംഗങ്ങളായ എൽസമ്മ പീറ്റർ, വി.എം. ഗോപകുമാർ, ഭാരവാഹികളായ സുരേഷ് ചേനപ്പറമ്പിൽ, വിനീത് എസ്. പിള്ള, ജനാർദനന്‍ മാവുങ്കൽ, എം.സി. രാജു തുടങ്ങിയവര്‍ സംസാരിച്ചു. ശുഭാനന്ദാശ്രമത്തിൽ ഉത്സവം കറുകച്ചാൽ: ആത്മബോധോദയ സംഘം പാണൂർക്കവല ശുഭാനന്ദാശ്രമത്തിൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച ശ്രീകുമാരഗുരുവിൻെറ 137ാമത് ജന്മദിനാഘോഷം നടത്തും. പുലർച്ച മുതൽ പൂജകൾ, പ്രാർഥന, 8.30 മുതൽ ജന്മനക്ഷത്രാരാധാന. 10.30ന് ആത്മീയ പ്രഭാഷണം. വൈകീട്ട് 3.30ന് ആശ്രമത്തിൽനിന്ന് ഘോഷയാത്ര. വൈകീട്ട് അഞ്ചിന് ഘോഷയാത്രക്ക് സ്വീകരണം, ആറിന് പ്രസാദമൂട്ട്. എഴിന് പൊതുസമ്മേളനം എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒമ്പത് മുതൽ കലാപരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.