ഇൻബോക്​സ്​.... കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനം കർഷക വിരുദ്ധമാകരുത്

എബി ഐപ്പ്, പാമ്പാടി പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങളിൽ ഉൽപന്നങ്ങളുമായി എത്തുന്ന കർഷകർക്ക് ഉയർന്ന വില ലഭിക് കുന്നില്ല. കഴിഞ്ഞ ദിവസം ആറ് ഞാലിപ്പൂവൻ കുലകളുമായി വിപണന കേന്ദ്രത്തിലെത്തിയ കർഷകൻെറ നാല് കുലകൾ ഗുണനിലവാരം ഇല്ലാത്തതാെണന്ന് പറഞ്ഞ് തിരിച്ചയച്ചു. പൊതുവിപണിയിൽ ഞാലിപ്പൂവൻ പഴത്തിന് കിലോക്ക് 60 രൂപയും പച്ചക്ക് 40 രൂപയും വിലയുള്ളപ്പോൾ കർഷകന് ലഭിക്കുന്നത് 24.15 രൂപ മാത്രമാണ്. വിൽപന നടത്തിയതിൻെറ ബില്ല് പോലും കർഷകന് ലഭിച്ചില്ല. കർഷകരിൽനിന്ന് ശേഖരിക്കുന്ന പച്ചക്കറിയെന്ന പേരിൽ ഇതരസംസ്ഥാന പച്ചക്കറികളും ചില സ്ഥലങ്ങളിൽ വിൽപന നടത്തുകയാണ്. കർഷകർക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതിയാണ് ചില സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നത്. കാർഷിക വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.