മാലിന്യം തള്ളൽ കേന്ദ്രങ്ങള്‍ക്ക് മോചനം

കോട്ടയം: ആരോഗ്യ ജാഗ്രതയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിൻെറ ആദ്യദിനത്തില്‍ ജില്ലയില്‍ പലസ്ഥലങ്ങളിലെയും പതിവ് മാല ിന്യം തള്ളൽ കേന്ദ്രങ്ങള്‍ ശുചീകരിച്ചു. വീടുകളില്‍നിന്ന് ശേഖരിച്ച മാലിന്യം കലക്ഷന്‍ സൻെററുകളില്‍ എത്തിക്കാനും തുടക്കമായി. കോട്ടയം നഗരസഭയിലെ 52 വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണത്തിലും വീടുകളില്‍നിന്നുള്ള അജൈവ മാലിന്യസംഭരണത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. വീടുകളില്‍നിന്നുള്ള മാലിന്യം സൂക്ഷിക്കാന്‍ വാര്‍ഡുകളില്‍തന്നെ കലക്ഷൻ സൻെററുകളുണ്ട്. വൈക്കം നഗരസഭയിൽ ബോട്ട്ജെട്ടി, കുട്ടികളുടെ പാര്‍ക്ക്, വൈക്കം ബീച്ച്, സത്യാഗ്രഹസ്മാരക ഹാൾ, വൈക്കം മഹാദേവക്ഷേത്രത്തിൻെറ നാല് നടകൾ, ചന്ത, വൈക്കം താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം നടന്നു. വൈക്കം ഗവ. േഗള്‍സ് ഹൈസ്‌കൂളിലെ എൻ.എസ്.എസ് വളൻറിയര്‍മാരും പങ്കാളികളായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ മത്സ്യ മാര്‍ക്കറ്റ്, കെ.എസ്.ആർ.ടി.സി-പ്രൈവറ്റ് ബസ് സ്റ്റാൻഡുകളുടെ പരിസരം എന്നിവ ശുചീകരിച്ചു. തുടര്‍ന്ന് വീടുകളില്‍നിന്ന് ശേഖരിച്ച മാലിന്യം മുനിസിപ്പാലിറ്റി ഓഫിസിന് സമീപം തയാറാക്കിയ സ്ഥലത്ത് സംഭരിച്ചു. പാലാ നഗരസഭയില്‍ ആര്‍.വി പാര്‍ക്ക്, പാതയോരങ്ങള്‍, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ചങ്ങനാശ്ശേരി നഗരസഭയില്‍ ബൈപാസ് റോഡിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും ശുചീകരണം നടന്നു. ഈരാറ്റുപേട്ട നഗരസഭയില്‍ ബസ് സ്റ്റാന്‍ഡ് പരിസരവും വീടുകളും കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് മാലിന്യം നീക്കംചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞുപുഴ ഭാഗം, ബ്രഹ്മമംഗലം മാര്‍ക്കറ്റ്, ചെമ്പ് അങ്ങാടി എന്നിവ ശുചിയാക്കി. ചെമ്പ് പഞ്ചായത്ത് കുടിവെള്ള പദ്ധതി കിണര്‍ പരിസരവും വൃത്തിയാക്കി. ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ ജലാശയ തീരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു ആദ്യദിനത്തിലെ പ്രവര്‍ത്തനം. ടി.വി പുരം, തലയാഴം, വെച്ചൂർ, മറവന്‍തുരുത്ത് പഞ്ചായത്തുകളിലും ശുചീകരണം തുടങ്ങി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂർ, മുളക്കുളം, ഞീഴൂർ, കല്ലറ ഗ്രാമപഞ്ചായത്തുകളില്‍ ശുചീകരണം ആരംഭിച്ചു. പൊതുഇടങ്ങള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, അംഗൻവാടികള്‍, ഓടകള്‍ എന്നിവയിലെ മാലിന്യം നീക്കി. വീടുകളില്‍നിന്ന് ഹരിതകര്‍മ സേന അംഗങ്ങള്‍ മാലിന്യം ശേഖരിച്ചു. മാടപ്പള്ളി ബ്ലോക്കിലെ തൃക്കൊടിത്താനം, പായിപ്പാട്, വാകത്താനം, വാഴപ്പള്ളി, മാടപ്പള്ളി ഗ്രാമപഞ്ചായത്തുളില്‍ അംഗൻവാടികള്‍ സ്‌കൂളുകളുടെ പരിസരം, മാര്‍ക്കറ്റ്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ ശുചിയാക്കി. ഈരാറ്റുപേട്ട ബ്ലോക്കില്‍ പൂഞ്ഞാർ, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, തലനാട്, തീക്കോയി, തിടനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളില്‍ പൊതുസ്ഥല ശുചീകരണം പൂര്‍ത്തിയായി. ഞായറാഴ്ച ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി മാലിന്യം ശേഖരിക്കും. ളാലം ബ്ലോക്കിലെ പഞ്ചായത്തുകളിലും ശുചീകരണം നടന്നു. ഏറ്റുമാനൂര്‍ ബ്ലോക്കില്‍ അയ്മനത്ത് മൂന്നാം വാര്‍ഡിലെ കല്ലുങ്കത്തറ തോടും തിരുവാര്‍പ്പില്‍ പൊതുസ്ഥലങ്ങളും അതിരമ്പുഴയില്‍ മത്സ്യമാര്‍ക്കറ്റ് പരിസരവും പച്ചക്കറി മാര്‍ക്കറ്റും ശുചീകരിച്ചു. നീണ്ടൂര്‍ ശാസ്താങ്കാവില്‍ എസ്.ബി.ഐ പരിസരത്തെയും ആര്‍പ്പൂക്കരയിലും കുമരകത്തും ഗ്രാമപഞ്ചായത്ത് ഓഫിസിലെയും വാര്‍ഡുകളിലെയും മാലിന്യം നീക്കംചെയ്തു. വാഴൂര്‍ ബ്ലോക്കിലെ കറുകച്ചാല്‍ ടൗണില്‍ ശുചീകരണം നടന്നു. വാഴൂരില്‍ വിവിധ സ്‌കൂളുകളിലും 23 അംഗൻവാടികളും മാലിന്യം നീക്കംചെയ്തു. വെള്ളാവൂരില്‍ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും കങ്ങഴയിലും ചിറക്കടവിലും പൊതുസ്ഥലങ്ങളും പഞ്ചായത്ത് പരിസരവും ശുചീകരിച്ചു. നെടുംകുന്നത്ത് പൊതുമാര്‍ക്കറ്റിലും വാര്‍ഡുകളിലും ശുചീകരണ യജ്ഞം നടന്നു. പള്ളം ബ്ലോക്കില്‍ വിജയപുരം 18ാം വാര്‍ഡില്‍ കഞ്ഞിക്കുഴി തോട് ശുചീകരിച്ചു. പുതുപ്പള്ളി പള്ളി പരിസരത്തെ മാലിന്യം നീക്കംചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ ചിറ്റാര്‍പുഴ പുനരുജ്ജീവിച്ചു. എല്ലാ സ്ഥലങ്ങളിലും കലക്ഷന്‍ സൻെററുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.